റോളര്‍ സ്‌കേറ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ അഞ്ചാം തവണയും ചാമ്പ്യന്മാരായി ചേവരമ്പലം സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍

കോഴിക്കോട്: സി.ഐ.എസ്.സി.ഇ. ‘ഡി’ സോണ്‍ റോളര്‍ സ്‌കേറ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായി അഞ്ചാം തവണയും ചേവരമ്പലം സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ചാമ്പ്യന്മാരായി.

കാസര്‍ഗോഡ് മുതല്‍ തൃശ്ശൂര്‍ വരെയുള്ള ഏഴ് ജില്ലകളിലെ 26 സ്‌കൂളുകളില്‍ നിന്നായി 267 വിദ്യാര്‍ഥികള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തു. ചേവരമ്പലം സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നടന്ന മത്സരം ഗവണ്‍മെന്റ് കോളേജ് ഓഫ് ഫിസിക്കല്‍ എജുക്കേഷന്റെ പ്രിന്‍സിപ്പല്‍ ഡോ. പ്രസന്നകുമാരന്‍ കെ ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സി. ആനീസ് എസ്.ജെ.സി., സ്‌കൂള്‍ മാനേജര്‍ സി. വിനയ എസ്.ജെ.സി., 24-ാം വാര്‍ഡ് കൗണ്‍സിലര്‍ സനൂപ്, പി.ടി.എ. വൈസ് പ്രസിഡന്റ് അന്‍വര്‍ സാദിഖ്, വൈസ് പ്രിന്‍സിപ്പല്‍ മഹാലക്ഷ്മി എന്നിവര്‍ സംസാരിച്ചു.

മത്സരങ്ങളില്‍ 111 പോയിന്റ് നേടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ക്രൈസ്റ്റ് വിദ്യാനികേതന്‍ സ്‌കൂള്‍, ഇരിങ്ങാലക്കുട 89 പോയിന്റോടെ രണ്ടാം സ്ഥാനവും, മോഡല്‍ പബ്ലിക് സ്‌കൂള്‍, കുരിയച്ചിറ 36 പോയിന്റോടെ മൂന്നാം സ്ഥാനവും നേടി.

സമാപന സമ്മേളനത്തില്‍ ഫാ. ജോസഫ് തുളമ്പമാക്കില്‍, സതീഷ് പിള്ള എന്നിവര്‍ സന്നിഹിതരായിരുന്നു. വൈസ് പ്രിന്‍സിപ്പല്‍ മഹാലക്ഷ്മി നന്ദി പറഞ്ഞു.

 

Previous Post

16-ാമത് കെ.സി.സി.എന്‍.എ കണ്‍വെന്‍ഷന്‍: സമാപന സമ്മേളനത്തില്‍ കേരള സര്‍ക്കാര്‍ ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് എം.എല്‍.എ പങ്കെടുക്കും

Next Post

St. Mary’s English Medium School, Chevayur, Clinches Roller Skating Championship for the Fifth Time

Total
0
Share
error: Content is protected !!