ഏറ്റുമാനൂര്‍: കെ.സി.ഡബ്ള്യു.എ കൈപ്പുഴ ഫൊറോനയുടെ ഈ വര്‍ഷത്തെ ഗ്രാന്‍ഡ് പേരന്‍്റ്സ് ഡേ ആഘോഷം ഏറ്റുമാനൂര്‍ യൂണിറ്റിന്‍്റെ ആതിഥേയത്വത്തില്‍ നടന്നു. സമ്മേളനത്തില്‍ ഫൊറോന പ്രസിഡന്‍്റ് മിനി ജെയിംസ് കടുതോടില്‍ അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി റൂബി അലക്സ് കടുതോടിയില്‍ സ്വാഗതം പറഞ്ഞു.യൂണിറ്റ് ചാപ്ളെയിന്‍ ഫാ. ലൂക്ക് കരിമ്പില്‍ ആമുഖസന്ദേശം നല്‍കി. ഫൊറോന വികാരി ഫാ. തോമസ് പുതിയകുന്നേല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഫൊറോന ചാപ്ളെയിന്‍ ഫാ. പ്രിന്‍സ് മുളകുമറ്റത്തില്‍ , കെ.സി.സി കൈപ്പുഴ ഫൊറോന പ്രസിഡന്‍്റ് ഷിബി പഴേമ്പള്ളി എന്നിവര്‍ പ്രസംഗിച്ചു. ദിനാചരണത്തോടനുബന്ധിച്ച് നാലുമണി പലഹാരങ്ങള്‍, നാടന്‍ ജ്യൂസ് എന്നിവയുടെ മത്സരങ്ങളും ഗ്രേസ്ഫുള്‍ ഗ്രാന്‍ഡ് മദര്‍ മത്സരവും സംഘടിപ്പിച്ചു. ഗ്രേസ്ഫുള്‍ ഗ്രാന്‍ഡ് മദര്‍യായി പാലത്തുരുത്ത് യൂണിറ്റിലെ ലൂസി ജോര്‍ജ് പൗവത്തേല്‍ തിരഞ്ഞെടുക്കപ്പെട്ടു. നാലുമണി പലഹാരം, നാടന്‍ ജ്യൂസ് മത്സരങ്ങളില്‍ ഏറ്റുമാനൂര്‍ യൂണിറ്റ് ഒന്നാം സ്ഥാനവും മകൂടാലയം യൂണിറ്റ് രണ്ടാം സ്ഥാനവും നേടി. കൈപ്പുഴ യൂണിറ്റിന്‍െറ സംഗീതം പരിപാടിക്ക് മാറ്റു കൂട്ടി. അകാലത്തില്‍ നിര്യാതയായ പാലത്തുരുത്ത് യൂണിറ്റിലെ ബിന്നി ജെയിംസ് മൂന്നുപറയിലിനെ അനുസ്മരിച്ചു. ഫൊറോന ട്രഷറര്‍ അബി ഷിബി നന്ദി പറഞ്ഞു.
കെ.സി.ഡബ്ള്യു.എ കൈപ്പുഴ ഫൊറോന ഗ്രാന്‍ഡ് പേരന്‍്റ്സ് ഡേ ആഘോഷം





