കണ്ണൂര്‍: മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി, അതിരൂപതയിലെ വിവിധ ഇടവകകളില്‍ നിന്നും തിരഞ്ഞെടുത്ത നിര്‍ധരരായ രോഗികളുടെ ചികിത്സയുമായി ബന്ധപ്പെട്ട് കാരുണ്യഹസ്തം എന്ന പേരില്‍ നടപ്പിലാക്കുന്ന ചികിത്സാ സാഹായ പദ്ധതിയുടെ ഉദ്ഘാടനം കണ്ണൂര്‍ ശ്രീപുരം ബറുമറിയം പാസ്റ്റ്റല്‍ സെന്ററില്‍ വച്ച് നടന്നു. പദ്ധതിയുടെ ഉദ്ഘാടനം കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍. ജോസഫ് പണ്ടാരശ്ശേരില്‍ നിര്‍വ്വഹിച്ചു. ശ്രീപുരം ബറുമറിയം പാസ്റ്റ്റല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. ജോയി കട്ടിയാങ്കല്‍ അധ്യക്ഷത വഹിച്ചു. മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി സെക്രട്ടറി ഫാ. ജിബില്‍ കുഴിവേലില്‍ പദ്ധതി വിശദീകരണം നടത്തി. മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഉദാരമതികളായ സസുമനഃസ്സുകളുടെ സഹായത്തോടെ നടപ്പിലാക്കുന്ന കാരുണ്യഹസ്തം ചികിത്സാ സഹായ പദ്ധതി ഗ്രാമവികസന സമിതികള്‍ വഴി ലഭിച്ച അപേക്ഷകളില്‍ നിന്നാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുത്തത്. കിഡ്നി രോഗികളായ 10-പേര്‍ക്ക് പ്രതിമാസം 1500/ രൂപയും, മറ്റ് 26-രോഗികള്‍ക്ക് പ്രതിമാസം 1000/ രൂപയും 12 മാസത്തേക്കുള്ള സ്പോണ്‍സര്‍ഷിപ്പ് ആണ് ലഭിച്ചിട്ടുള്ളത്. ഈ മഹത്തായ കാരുണ്യ പ്രവര്‍ത്തനത്തിന് സാമ്പത്തിക പിന്‍ന്തുണ നല്‍കുന്നത് വിദേശത്തും, സ്വദേശത്തുമായി പ്രവര്‍ത്തിക്കുന്ന 10 സ്പോണ്‍സര്‍മാരാണ്. അവരുടെ സഹകരണവും സാമൂഹിക പ്രതിബദ്ധതയും കൊണ്ടാണ് പദ്ധതി വിജയകരമായി മുന്നോട്ടുപോകുന്നത്. പദ്ധതിയുടെ സ്പോണ്‍സര്‍മാര്‍ സെന്റ് തോമസ് ക്നാനായ കാത്തലിക് മിഷന്, Yorkshire UK അല്‍ഫോണ്‍സ മാത്യു പൂത്തറയില്‍, ചാക്കോച്ചന് കിഴക്കേക്കുറ്റ്, ജോബി വാഴക്കാലയില്‍, തോമസ്&ആന്‍സി ഐക്കപറമ്പില്, ജെറാമി&ആഷ്ലി വാഴക്കാലയില്‍, ജോര്‍ജ്ജ്&മിനി മാധവപ്പള്ളില്‍, ത്രേസ്യാമ്മ ജോസഫ് തുമ്പശ്ശേരില്‍, ജോയ് പൂത്തറയില്‍, സൈമണ്‍ വട്ടുകുളത്തില്‍ എന്നിവരാണ്. മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ സേവന പ്രവര്‍ത്തനങ്ങളില്‍ ഈ ചികിത്സാ സഹായപദ്ധതി ഒരു പ്രധാന നാഴികകല്ലാണ്. സമൂഹത്തിലെ നിര്‍ധനരായ രോഗികള്‍ക്ക് സാമ്പത്തിക ആശ്വാസം നല്‍കുന്നതിനൊപ്പം അവരുടെ ചികിത്സ മുടങ്ങാതെ തുടരുന്നതിനും ഈ പദ്ധതി വലിയ പിന്തുണയായി മാറിയിരിക്കുന്നു. ഭാവിയിലും കൂടുതല്‍ സ്പോണ്‍സര്‍മാരുടെ സഹകരണത്തോടെ പദ്ധതിയുടെ ഗുണഭോക്താക്കളുടെ എണ്ണം വര്‍ദ്ധിപ്പിച്ച് കൂടുതല്‍ അര്‍ഹരായ രോഗികളിലേക്ക് സഹായം എത്തിക്കുക എന്നതാണ് സൊസൈറ്റിയുടെ ലക്ഷ്യം.



