ചെങ്ങന്നൂര്‍: ക്‌നാനായ മലങ്കര കത്തോലിക്കര്‍ ക്രൈസ്തവസമൂഹത്തിന് എന്നും വലിയൊരു മാതൃകയാണെന്നും, അവര്‍ സമൂഹത്തിന് നല്‍കിവരുന്ന സംഭാവനകള്‍ മഹത്വരമാണെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല . 105-ാമത് ക്‌നാനായ മലങ്കര കത്തോലിക്ക പുനരൈക്യ വാര്‍ഷികം കല്ലിശ്ശേരി സെന്റ് മേരീസ് ക്‌നാനായ മലങ്കര കത്തോലിക്ക മെത്രാസന ദേവാലയത്തില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം അധ്യക്ഷത വഹിച്ചു. കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ മുഖ്യപ്രഭാഷണം നടത്തി. കൂടുതല്‍ മക്കള്‍ ഉള്ള ദമ്പതികളെയും വിവിധ മേഖലകളില്‍ മികവ് തെളിയിച്ച പ്രതിഭകളെയും അദ്ദേഹം ആദരിച്ചു കാരുണ്യ ഫണ്ടിന്റെ ഉദ്ഘാടനവും നടത്തി സുധീര്‍ നെടിയഴുത്തില്‍ നിന്ന് ഫണ്ട് ഏറ്റുവാങ്ങി.
മലങ്കര ഫൊറോനാ വികാരി ഫാ. റെന്നി കട്ടേല്‍ കെസിസി മലങ്കര ഫൊറോനാ പ്രസിഡന്റ് സാബു പാറാനിക്കല്‍, അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം സജി വെള്ളവന്താനം , പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ സല്‍വിതയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി വിവിധ പള്ളികളിലെ അംഗങ്ങള്‍ അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി. ആഘോഷ പരിപാടികള്‍ക്ക് ഫാ. ജിലേഷ് പുഴക്കരോട്ട്, പാരിഷ് ഭാരവാഹികള്‍, സുധീര്‍ നെടിയുഴത്തില്‍, റജി കിഴക്കേ പറമ്പില്‍, സിസ്റ്റര്‍ എബിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.






