കാരിത്താസ് എഡ്യൂക്കേഷന്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ ചരിത്രത്തിലാദ്യമായി മൂന്ന് കോളേജുകളെ സംയുക്തമായി ഉള്‍പ്പെടുത്തി സംഘടിപ്പിച്ച ബിരുദദാന ചടങ്ങ് ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ വെച്ച് നടന്നു. കാരിത്താസ് കോളേജ് ഓഫ് നഴ്സിംഗ്, കാരിത്താസ് കോളേജ് ഓഫ് ഫാര്‍മസി, വേളാങ്കണ്ണി മാതാ കോളേജ് ഓഫ് നഴ്സിംഗ് എന്നീ സ്ഥാപനങ്ങളില്‍ നിന്നായി പഠനം പൂര്‍ത്തിയാക്കിയ 180 ഓളം വിദ്യാര്‍ത്ഥികളാണ് ഈ ചടങ്ങില്‍ വെച്ച് ബിരുദങ്ങള്‍ ഏറ്റുവാങ്ങിയത്. വിശുദ്ധ കുര്‍ബാനയോട് കൂടി ചടങ്ങുകള്‍ ആരംഭിച്ചു. കാരിത്താസ് ഹോസ്പിറ്റല്‍ & ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് സയന്‍സസ് ഡയറക്ടറും സി.ഇ.ഓ.യുമായ റവ. ഡോ. ബിനു കുന്നത്ത് സ്വാഗതം ആശംസിച്ച ചടങ്ങ് കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്യുകയും ബിരുദദാന സന്ദേശം നല്‍കുകയും ചെയ്തു.
മെന്ററും മോട്ടിവേഷണല്‍ സ്പീക്കറുമായ ഡോ. റൂബിള്‍ രാജ് ചടങ്ങില്‍ മുഖ്യാതിഥി ആയിരുന്നു. തുടര്‍ന്ന് എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പ്രശംസാപത്രം നല്‍കുകയും, ഫാര്‍മസി വിഭാഗത്തിന് ഡോ. സിസ്റ്റര്‍ എന്‍. എ. ഏലിക്കുട്ടി, നഴ്സിംഗ് വിഭാഗത്തിന് പ്രൊഫ. സിസ്റ്റര്‍ ലിസി ജോണ്‍ എന്നിവര്‍ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. ഓരോ കോഴ്സിലെയും ബെസ്റ്റ് ഔട്ട്ഗോയിംഗ്, ബെസ്റ്റ് ബെഡ്സൈഡ്, അക്കാദമിക് എക്സലന്‍സ് എന്നീ ബഹുമതികള്‍ നേടിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ ആദരിക്കുകയും, അവര്‍ക്ക് പ്രത്യേക പുരസ്കാരങ്ങളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യുകയും ചെയ്തു.
ബി.എസ്. സി നഴ്സിംഗ് ബിരുദധാരി മീനു ലൂക്കോസ് ഓര്‍മ്മകള്‍ പങ്കുവെച്ച ചടങ്ങില്‍ കാരിത്താസ് എഡ്യൂസിറ്റി അക്കാദമിക് ഡയറക്ടര്‍ പ്രൊഫ. ഡോ. സാജന് ജോസ് നന്ദി അറിയിച്ചു. വേളാങ്കണ്ണി മാതാ നഴ്സിംഗ് കോളേജ് വൈസ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ. ജെയിംസ് ജേക്കബ്, സമൂഹത്തിലെ നാനാ തുറകളില്‍ നിന്നുമുള്ള വിശിഷ്ട വ്യക്തിത്വങ്ങള്‍, വൈദികര്‍, സന്യസ്തര്‍, മാതാപിതാക്കള്‍ എന്നിവര്‍ ഉള്‍പ്പെടെ ആയിരം പേര് പങ്കെടുത്ത ചടങ്ങ് സ്നേഹ വിരുന്നോടുകൂടി അവസാനിച്ചു.




