കെ.സി.ഡബ്ള്യൂ.എ ഇടയ്ക്കാട്ട് ഫൊറോന മാതൃദിനാഘോഷം

തെള്ളകം: കെ.സി.ഡബ്ള്യൂ.എ ഇടയ്ക്കാട്ട് ഫൊറോന മാതൃദിനാഘോഷം കാരിത്താസ് നഴ്സിങ് കോളേജ് ഓഡിറ്റോറിയത്തില്‍ നടത്തി. ഫൊറോന ചാപ്ളിയിന്‍ ഫാ. ഫിലിപ്പ് കരിശ്ശേരിക്കല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഫൊറോന വികാരി ഫാ.സൈമണ്‍ പുല്ലാട്ട് മുഖ്യപ്രഭാഷണം നടത്തി. കാരിത്താസ് ഇടവക വികാരി ഫാ.സ്റ്റീഫന്‍ തേവര്‍പറമ്പില്‍, ഫൊറോന സിസ്റ്റര്‍ അഡൈ്വസര്‍ സി. നിഷാ വി ജോണ്‍ , ഫൊറോന വൈസ് പ്രസിഡന്‍്റ് സൂസന്‍ മണിമലത്തേ്, ഫൊറോന സെക്രട്ടറി സുജ ബേബി കൊച്ചു പാല ത്താനത്ത്, ഫൊറോന ജോയിന്‍്റ് സെക്രട്ടറി ജീന സിബി, ട്രഷറര്‍ ആന്‍സി ജോമോന്‍ എന്നിവര്‍ പ്രസംഗിച്ചു. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ.. വര്‍ഗീസ് പുന്നൂസ് ക്ളാസ് എടുത്തു. ഇടക്കാട്ട് ഫൊറോനയിലെ 45 – വയസ്സില്‍ താഴെ പ്രായമുള്ള 5 മക്കളുള്ള 4 അമ്മമാരെ ആദരിച്ചു.

 

Previous Post

മരിയഗിരി സ്കൂളില്‍ പ്രവേശനോത്സവം

Total
0
Share
error: Content is protected !!