ബെന്‍സന്‍വില്‍ ഇടവകയില്‍ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണം

ചിക്കാഗോ: ബെന്‍സന്‍വില്‍ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഫൊറോന ഇടവകയിലെ മാലാഖാക്കുഞ്ഞുങ്ങളുടെ ആഘോഷമായ ദിവ്യകാരുണ്യസ്വീകരണം മെയ് 23 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് ഇടവകവികാരി ഫാ. അബ്രാഹം കളരിയ്ക്കലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ഭക്തി സാന്ദ്രമായി
നടത്തപ്പെടും. മനോഹരവും ചിട്ടയായ ക്രമീകരണം കൊണ്ടു മാത്രമല്ല ഇടവക ജനം മുഴുവന്റെയും അനുഗ്രഹീത സാന്നിധ്യം കൊണ്ടുമാവണം തിരുഹൃദയ ദൈവാലയത്തിലെ ആഘോഷമായ ദീവ്യകാരുണ്യ സ്വീകരണശുശ്രൂഷകള്‍ നടക്കേണ്ടതെന്ന് വികാരിയച്ചന്‍ അറിയിച്ചു. ക്‌നാനായ റീജിയന്‍ ഡയറക്റ്റര്‍ ഫാ.തോമസ് മുളവനാല്‍, സെന്റ് മേരീസ് പള്ളി വികാരി ഫാ.സിജു മുടക്കോടില്‍, അസി. വികാരി ഫാ. അനീഷ് മാവേലിപുത്തന്‍പുരയില്‍ എന്നിവര്‍ സഹ കാര്‍മ്മികരായി തിരുകര്‍മ്മങ്ങളില്‍ പങ്കെടുക്കും. ആഘോഷമായ ദിവ്യകാരുണ്യസ്വീകരണത്തിന് മാതാപിതാക്കളുടെയും ദൈവാലയ എക്‌സിക്യുട്ടീവ് അംഗങ്ങളായ തോമസ് കുന്നുമ്പുറത്ത്, മത്തിയാസ് പുല്ലാപ്പള്ളില്‍, അബ്രാഹം അരീച്ചിറയില്‍, ജെയ്‌മോന്‍ പടിഞ്ഞാറേല്‍, എബിന്‍ കുളത്തില്‍കരോട്ട് , മതബോധന ഡയറക്ടര്‍ കൊളീന്‍ കീഴങ്ങാട്ട്, അദ്ധ്യാപകരായ ആന്‍സി ചേലയ്ക്കല്‍, മഞ്ജു ചകിരിയാംതടത്തില്‍, കോര്‍ഡിനേറ്റര്‍ നിതിന്‍ കുന്നുമ്പുറത്ത് എന്നിവര്‍ നേതൃത്വം നല്‍കും.
ഈ വര്‍ഷം ഏയ്ബല്‍ എബ്രാ ഹം കൊച്ചു മണ്ണാന്തറ, ആഡലിന്‍- ആഷ്ലിന്‍ വഞ്ചിപ്പുരയ്ക്കല്‍,ആഷര്‍ തോമസ് മുണ്ടുപാലത്തിങ്കല്‍,സീയ ദീപു അരിക്കാട്ട്, എലീസ ജോസഫ്, ഹാന കുര്യച്ചന്‍ കരോട്ടുമന്നാകുളത്തില്‍, ഐസായ റ്റി സൈമണ്‍ മുണ്ടപ്ലാക്കല്‍, ജേയ്ക്കബ് എബ്രാഹം നെടുന്തുരുത്തില്‍,ജെയ്ഡന്‍ മാണിപറമ്പില്‍, ജെസീക്ക പുതുശ്ശേരില്‍, ജോനാഥന്‍ അഞ്ചുകണ്ടത്തില്‍, ജസ്റ്റിനജോണ്‍ ഒറവക്കുഴിയില്‍, മീവല്‍ പുതുശ്ശേരില്‍, നോവ എബ്രാഹം കാരാപ്പിള്ളില്‍, നോവ തോമസ് കുന്നുമ്പുറത്ത്, റെയ്‌ലിന്‍ അന്ന കണ്ണാല, നീല്‍ ചെരുവില്‍, ജോനാഥന്‍ പ്ലാംപറമ്പില്‍, ആവ മേരി മേലാണ്ടശേരില്‍ എന്നിവരാണ് ആഘോഷമായ ദിവ്യകാരുണ്യം സ്വീകരിക്കുന്നത്. തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം ദൈവാലയ ഹാളില്‍ കുട്ടികള്‍ക്ക് സ്വീകരണവും കലാപരിപാടികളും സ്‌നേഹവിരുന്നും ക്രമീകരിച്ചിട്ടുണ്ട്. ഇടവക ദൈവജനം മുഴുവന്‍ പ്രാര്‍ത്ഥനയോടെ ഈ പുണ്യദിനത്തിനായി ഒരുങ്ങണമെന്നും തിരുക്കര്‍മ്മങ്ങളില്‍ ആദ്യവസാനം പങ്കെടുക്കണമെന്നും ഈകുഞ്ഞുങ്ങളുടെ മാതാപിതാക്കള്‍ പ്രത്യേകം ഓര്‍മിപ്പിച്ചു.
ലിന്‍സ് താന്നിച്ചുവട്ടില്‍PRO

Previous Post

ബി.ബി.എ പരീക്ഷയില്‍ തിളക്കമാര്‍ന്ന വിജയവുമായി രാജപുരം സെന്റ് പയസ് ടെന്ത് കോളേജ്; വി. കീര്‍ത്തിക്ക് ഒന്നാം റാങ്ക്

Next Post

Bensenville Parish to Celebrate Solemn First Holy Communion

Total
0
Share
error: Content is protected !!