ബി.ബി.എ പരീക്ഷയില്‍ തിളക്കമാര്‍ന്ന വിജയവുമായി രാജപുരം സെന്റ് പയസ് ടെന്ത് കോളേജ്; വി. കീര്‍ത്തിക്ക് ഒന്നാം റാങ്ക്

രാജപുരം: കണ്ണൂര്‍ സര്‍വ്വകലാശാല ബി.ബി.എ പരീക്ഷയില്‍ സര്‍വ്വകലാശാല തലത്തിലെ ഏറ്റവും ഉയര്‍ന്ന വിജയശതമാനം കരസ്ഥമാക്കി രാജപുരം സെന്റ് പയസ് ടെന്ത് കോളേജ് മികച്ച നേട്ടം കൈവരിച്ചു. യൂണിവേഴ്‌സിറ്റി തലത്തില്‍ ഒന്നാം റാങ്ക് കോടോത്ത് എരുമക്കുളം വെങ്ങരവീട്ടില്‍ പി. കുഞ്ഞിക്കണ്ണന്‍ – വി. രതി ദമ്പതികളുടെ മകള്‍ വി. കീര്‍ത്തിയും, രണ്ടാം റാങ്ക് ചുള്ളിക്കര മടത്തിപ്ലാക്കില്‍ ബിജു വര്‍ഗീസ് – സില്‍വി ബിജു ദമ്പതികളുടെ മകള്‍ അഞ്ജന ബിജുവും നേടി. സര്‍വ്വകലാശാല തലത്തിലെ ആകെ ഏഴ് എ പ്ലസ് ഗ്രേഡുകളില്‍ മൂന്നെണ്ണവും രാജപുരം കോളേജിനാണ് ലഭിച്ചത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ മികവിന്റെ കേന്ദ്രങ്ങളിലേക്ക് ധാരാളം വിദ്യാര്‍ത്ഥികളെ കൈപിടിച്ചുയര്‍ത്തിയ ഡിപ്പാര്‍ട്ട്‌മെന്റിന്റെ അക്കാദമിക മികവ് കൂടി തെളിയിക്കുന്നതാണ് ഈ നേട്ടമെന്ന് പ്രിന്‍സിപ്പാള്‍ ഡോ. ബിജു ജോസഫ് പറഞ്ഞു.

 

Previous Post

ഒളശ്ശ: കുന്നുംപുറത്ത് മാത്തുക്കുട്ടി കെ. എ

Next Post

ബെന്‍സന്‍വില്‍ ഇടവകയില്‍ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണം

Total
0
Share
error: Content is protected !!