NCC കേഡറ്റുകള്‍ക്ക് ഡ്രോണ്‍ ഫ്‌ലയിങ്ങ് ക്ലാസുകള്‍ നല്‍കി കോട്ടയം മീഡിയ കമ്മീഷന്‍

കോട്ടയം : കോട്ടയം മീഡിയ കമ്മീഷന്‍ കോട്ടയം ജില്ലയിലെ വിവിധ NCC ബറ്റാലിയനുമായി സഹകരിച്ചു സമ്മര്‍ ക്യാമ്പിനോടനുബന്ധിച്ച് കേഡറ്റുകള്‍ക്ക് വിവിധതരം ഡ്രോണുകളെക്കുറിച്ചും അതിന്റെ പ്രവര്‍ത്തനരീതികളെക്കുറിച്ചും ഉപയോഗങ്ങളെക്കുറിച്ചും ക്ലാസുകള്‍ നല്‍കി. ഉഴവൂര്‍ സെന്റ്. സ്റ്റീഫന്‍സ് കോളേജില്‍ സംഘടിപ്പിച്ച ക്യാമ്പില്‍ NCC പാലാ ബറ്റാലിയനും മാന്നാനം K E കോളേജില്‍ സംഘടിപ്പിച്ച ക്യാമ്പില്‍ കോട്ടയം ബറ്റാലിയനുമാണ് ക്ലാസുകള്‍ നല്‍കിയത് . കോട്ടയം മീഡിയ കമ്മീഷന്‍ ഡയറക്ടര്‍ ഓഫ് ഫോട്ടോഗ്രാഫി മാത്യൂസ് സാബു, ഡ്രോണ്‍ ഫോട്ടോഗ്രാഫര്‍ സ്റ്റീഫന്‍ .പി.ജോസ് എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. 16 കേരളാ ബറ്റാലിയന്‍ കോട്ടയം കമ്മാണ്ടിങ് ഓഫീസര്‍ Col പി. ശ്രീനിവാസന്‍ മീഡിയ കമ്മീഷന്‍ ടീമിനെ മൊമെന്റോ നല്‍കി ആദരിച്ചു.

 

Previous Post

തെള്ളകം: സി. സ്റ്റെഫനി മങ്ങാട്ട് SJC

Next Post

ദുരന്ത ദു:ഖങ്ങളെ അതിജീവിക്കുക

Total
0
Share
error: Content is protected !!