വെബിനാര്‍ സംഘടിപ്പിച്ചു

കെ.സി.വൈ.എല്‍ കോട്ടയം അതിരൂപതയുടെ നേതൃത്വത്തില്‍ ഗൂഗിള്‍ മീറ്റ് പ്ലാറ്റ്ഫോമിലൂടെ കരിയര്‍ ഗൈഡന്‍സ് വെബിനാര്‍ സംഘടിപ്പിച്ചു.

അതിരൂപത പ്രസിഡന്റ് ജോണീസ് പി സ്റ്റീഫന്‍ അധ്യക്ഷത വഹിച്ച വെബിനാര്‍ എലോയിറ്റ് ഇന്നൊവേഷന്‍സ് സി.ഇ.ഒയും CBCI നാഷണല്‍ അവാര്‍ഡ് ജേതാവുമായ  തോംസണ്‍ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ചാപ്ലയിന്‍ ഫാ മാത്തുകുട്ടി കുളക്കാട്ടുകുടിയില്‍ ആമുഖ സന്ദേശം നല്‍കി.

എസ്.ബി കോളേജ് ചങ്ങനാശ്ശേരി അസിസ്റ്റന്റ് പ്രൊഫസറായ ഡോ. അജിത് ജെയിംസ് ജോസ് വെബിനാറിനു നേതൃത്വം നല്‍കി. ഇന്നത്തെ കാലഘട്ടത്തില്‍ യുവജനങ്ങള്‍ നേരിടുന്ന തൊഴില്‍ തിരഞ്ഞെടുപ്പുകളിലെ ആശയക്കുഴപ്പങ്ങള്‍, വിവിധ മേഖലകളിലെ അവസരങ്ങള്‍, ഉയര്‍ന്ന വിദ്യാഭ്യാസ സാധ്യതകള്‍ എന്നിവയെ കുറിച്ച് അദ്ദേഹം വിശദമായി സംസാരിച്ചു.

സെക്രട്ടറി ചാക്കോ ഷിബു സ്വാഗതവും, ജോയിന്റ് ഡയറക്ടര്‍ സ്റ്റെഫി പുതിയകുന്നേല്‍ നന്ദിയും രേഖപ്പെടുത്തി. ഏകദേശം 50 ഓളം യുവജനങ്ങള്‍ സജീവമായി പങ്കെടുത്തു. ഡയറക്ടര്‍ ഷെല്ലി ആലപ്പാട്ട്, സിസ്റ്റര്‍ അഡൈ്വസര്‍ സി. ലേഖ SJC, ഭാരവാഹികളായ നിതിന്‍ ജോസ്, ജാക്‌സണ്‍ സ്റ്റീഫന്‍, ആല്‍ബിന്‍ ബിജു, ബെറ്റി തോമസ്, അലന്‍ ബിജു എന്നിവര്‍ നേതൃത്വം നല്‍കി.

 

Previous Post

CML Leadership Workshop for Children Held at St. Mary’s Knanaya Catholic Church, Chicago

Next Post

പരിപ്പ്: കളത്ര ഫിലിപ്പ് ജോസഫ്

Total
0
Share
error: Content is protected !!