പ്രഥമ മലയാളി സന്യാസിനീ സംഗമത്തിന് ചിക്കാഗോയില്‍ വര്‍ണ്ണാഭമായ തുടക്കം.

ചിക്കാഗോ: സെ. തോമസ് സീറോ മലബാര്‍ രൂപതാ സ്ഥാപനത്തിന്റെയും അഭിവന്ദ്യ ജേക്കബ് അങ്ങാടിയത്ത് പിതാവിന്റെ മെത്രാഭിഷേകത്തിന്റെയും രജത ജൂബിലിയുടെ ഭാഗമായി അമേരിക്കയിലും കാനഡയിലും ശുശ്രൂഷ ചെയ്യുന്ന എല്ലാ മലയാളി സിസ്റ്റേഴ്‌സിന്റെയും സംഗമം ചിക്കാഗോ ബെന്‍സെന്‍വില്‍ സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ ഇന്ന് തുടക്കമായി. ഇതോടനുബന്ധിച്ച പൊതുസമ്മേളനം നിരവധി വൈദിക മേലധ്യക്ഷന്മാരുടെയും 28-ല്‍ പരം സന്യാസിനി സമൂഹങ്ങളുടെ പ്രതിനിധികളുടെയും സാന്നിധ്യത്തില്‍ അമേരിക്കയിലെ റിതുവേനീയന്‍ -ബൈസന്റെന്‍ കത്തോലിക്കാ രൂപതയുടെ ബിഷപ്പ് റോബര്‍ട്ട് പിപ്റ്റ ഉദ്ഘാടനം ചെയ്തു.

ഉച്ചകഴിഞ്ഞ് നടന്ന സെമിനാറിന് സ്പ്രിംഫില്‍ഡിലെ ബിഷപ് അഭി. തോമസ് പപ്പറോക്കി നേതൃത്വം നല്കി.

അഞ്ചുമണിക്ക് നടന്ന സമൂഹബിലിയില്‍ ബിഷപ്പ് മാര്‍ ജോയി ആലപ്പാട്ട് മുഖ്യ കാര്‍മ്മികനായിരുന്നു. ബിഷപ്പ് റോബര്‍ട്ട് പിപ്റ്റ വചന സന്ദേശം നല്‍കി. അഭി. ജയ്ക്കബ് അംങ്ങാടിയത്ത് പിതാവും നിരവതി വൈദികരും സഹകാര്‍മ്മീകരായിരുന്നു.

തുടര്‍ന്ന് മുത്തുകുടകളുടെയും ചെണ്ട മേളങ്ങളുടെയും അകമ്പടിയോടെ ഈ സംഗമത്തില്‍ പങ്കെടുത്ത ഇരുന്നൂറ്റി അമ്പതില്‍പരം സന്യാസിനികളെ പ്രദക്ഷിണമായി സമ്മേളന നഗരിയിലേക്ക് ആനയിച്ചു. തുടര്‍ന്നു നടന്ന പൊതുസമ്മേളനം റിതുവേനീയന്‍ – ബൈസന്റെയില്‍ രൂപതാ ബിഷപ്പ് റോബര്‍ട്ട് പിപ്റ്റ നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്തു. ബിഷപ്പ് ജോയി ആലപ്പാട്ട് അധ്യക്ഷന്‍ ആയിരുന്നു. ജൂബിലേറിയന്‍ ബിഷപ്പ് ജേക്കബ് അങ്ങാടിയത്ത്, വാഷിങ്ങ്ഡന്‍ വൈറ്റ് ഹൗസ് ഫെയ്ത്ത് ഓഫീസിലെ മതാന്തര ബന്ധങ്ങളുടെ ലയ്‌സന്‍ ഓഫീസറും മലങ്കരഓര്‍ത്തഡോക്‌സ് രൂപതാംഗവുമായ റവ. ഫാ.അലക്‌സാണ്ടര്‍ കുര്യന്‍, ഡൊമിനിക്കന്‍ സന്യാസിനി റവ. സി. അമേലിയ, സി. ആനി സെറീന്‍ എന്നിവര്‍ അനുഗ്രഹ പ്രസംഗങ്ങള്‍ നടത്തി.

ഈ സംഗമത്തിന് നേതൃത്വം നല്‍കിയവരെയും സാമ്പത്തിക സഹായം നല്കിയവരെയും ആദരിച്ച ചടങ്ങിന് സേക്രഡ് ഹാര്‍ട്ട് ക്‌നാനായ ഫൊറോനാ വികാരി ഫാ. അബ്രാഹം കളരിക്കല്‍ നേതൃത്വം നല്‍കി. ചിക്കാഗോ സിറോമലബാര്‍ രൂപതാ വികാരി ജനറാളന്മാരായ ഫാ.തോമസ് മുളവനാല്‍, ഫാ. ജോണ്‍ മേലേപ്പുറം , ഫാ. തോമസ് കടുകപ്പള്ളില്‍, രൂപതാ ചാന്‍സലര്‍ ഫാ. ജോണ്‍സണ്‍ കോവൂര്‍ പുത്തന്‍പുരയില്‍, ബെന്‍സെന്‍വില്‍ സേക്രഡ് ഹാര്‍ട്ട് പള്ളി വികാരി ഫാ. അബ്രഹാം കളരിക്കല്‍, മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് അസിസ്റ്റന്റ് വികാരി ഫാ. അനീഷ് മാവേലിപുത്തന്‍പുരയില്‍, സി. ലിസാ ആഞലിക്കന്‍ എന്നിവര്‍ നേതൃത്വം നല്കി.

സമ്മേളനത്തിന്റെ ചെയര്‍ പേഴ്സണും വികാരി ജനറാളുമായ ഫാ. തോമസ് മുളവനാല്‍ സ്വാഗതവും ജനറല്‍ കോഓര്‍ഡിനേറ്റര്‍ ടോണി പുല്ലാപ്പള്ളില്‍ കൃതജ്ഞതയും പറഞ്ഞു. എലൈന്‍ ഒറ്റതൈക്കല്‍ സമ്മേളനത്തിന്റെ എം സീ ആയി പ്രവര്‍ത്തിച്ചു.

തുടര്‍ന്ന് ചിക്കാഗോ കത്തീഡ്രല്‍, സെന്റ് മേരീസ്, സേക്രഡ് ഹാര്‍ട്ട് ഇടവകയിലെ കലാകാരികളും കലാകാരന്മാരും അവതരിപ്പിച്ച കലാസന്ധ്യ ഏവരുടെയും മുക്തകണ്ഠമായ പ്രശംസ ഏറ്റുവാങ്ങി. കലാപരിപാടികള്‍ ഡെന്നി പുല്ലാപ്പള്ളില്‍, ചിന്നു തോട്ടം എന്നിവര്‍ കോര്‍ഡിനേറ്റ ചെയ്തു. നിയ ചെള്ളകണ്ടത്തില്‍ കലാപരിപാടികളുടെ എം സീ ആയി പ്രവര്‍ത്തിച്ചു. ചരിത്രപരമായ ഈ കൂട്ടായ്മ ശനിയാഴ്ച്ച ഉച്ചയോടെ സമാപിക്കും.

റോയി ചേലമലയില്‍

 

Previous Post

No’ പറയാന്‍ പഠിക്കുക

Next Post

Colorful Opening for First Malayalam Religious Sisters’ Gathering in Chicago

Total
0
Share
error: Content is protected !!