സമ്മര്‍ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു

കല്ലറ സെന്റ്.തോമസ് ഹൈസ്‌കൂളും, കോട്ടയം ജില്ല ഒളിമ്പിക്‌സ് അസോസിയേഷനും സംയുക്തമായി കല്ലറയിലെ യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കും തങ്ങളുടെ കായിക ക്ഷമതയും മാനസിക ഉല്ലാസവും വര്‍ദ്ധിപ്പിക്കാനായുള്ള അവധിക്കാല കോച്ചിംഗ് ക്യാമ്പ് കല്ലറ പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഓ  ധനപാലന്‍ കെ. ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ അസിസ്റ്റന്റ് മാനേജര്‍ ഫാ. ജോബി കാച്ചിലോനിക്കല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍  കുര്യാക്കോസ് മാത്യു, കോട്ടയം ജില്ല ഒളിമ്പിക്‌സ് അസോസിയേഷന്‍ പ്രസിഡന്റ്അ വിനാഷ് ജെ.മാത്യു, സെക്രട്ടറി ലൗജന്‍ എന്‍.പി, സ്‌കൂള്‍ കായിക അധ്യാപകന്‍  ഷാരു സോജന്‍ എന്നിവര്‍ സംസാരിച്ചു. യോഗത്തില്‍ കായിക മേഖലയില്‍ തങ്ങളുടെതായ വ്യക്തിമുദ്ര പതിപ്പിച്ച മൂന്ന് കായിക പ്രതിഭകളെ ആദരിച്ചു. ഒളിമ്പിക്‌സ് അസോസിയേഷന്‍ ജോയിന്‍ സെക്രട്ടറിവി. കൃഷ്ണമൂര്‍ത്തി, ട്രഷറര്‍ അജു എബ്രഹാം, കായിക അധ്യാപകരായ ആല്‍ബര്‍ട്ട് സൈമണ്‍, ശ്രീ.ജെറിന്‍ ജോണ്‍, സ്‌കൂളിലെ വിവിധ അധ്യാപകര്‍, അനധ്യാപകര്‍, പി.ടി.എ അംഗങ്ങള്‍, കുട്ടികള്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

 

Previous Post

ദൈവവിളി ക്യാമ്പുകള്‍ സംഘടിപ്പിച്ചു

Next Post

താറാവ് വളര്‍ത്തല്‍ പദ്ധതി : ധന സഹായ വിതരണം നടത്തി

Total
0
Share
error: Content is protected !!