വിജയകരമായ 200 റോബോട്ടിക് മുട്ടുമാറ്റ ശസ്ത്രക്രിയകള്‍ പൂര്‍ത്തീകരിച്ചു കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ്‌സ് മിഷന്‍ ആശുപത്രി

കിടങ്ങൂര്‍: കോട്ടയം ജില്ലയിലെ ആദ്യത്തെ നാലാം തലമുറ റോബോട്ടിക് മുട്ടുമാറ്റ ശസ്ത്രക്രിയ ആരംഭിച്ചു 200 ദിവസങ്ങള്‍ക്കുള്ളില്‍ 200 റോബോട്ടിക് മുട്ടുമാറ്റ ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കി കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ്‌സ് മിഷന്‍ ആശുപത്രി. ‘മുന്‍പേ നടക്കാം വഴി തെളിച്ചവര്‍ക്കൊപ്പം’ എന്ന പേരില്‍ ആശുപത്രിയില്‍ നടന്ന വിജയാഘോഷം ഓര്‍ത്തോ പീഡിക് ആന്‍ഡ് ജോയിന്റ് റീപ്ലേസ്മെന്റ് വിഭാഗം മേധാവി ഡോ. ജിജോ ജോസ് കേക്ക് മുറിച്ചു ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഡയറക്ടര്‍ സി. സുനിത എസ്.വി.എം, ഡോ. സിസ്റ്റര്‍ ലത എസ്.വി.എം തുടങ്ങിയവര്‍ സംസാരിച്ചു. റോബോട്ടിക് മുട്ട് മാറ്റിവെയ്ക്കല്‍ സര്‍ജറിക്ക് വിധേയമാകുന്നവര്‍ക്ക് കൂടുതല്‍ കൃത്യതയ്‌ക്കൊപ്പം ശസ്ത്രക്രിയക്ക് ശേഷം ഏതാനം മണിക്കൂറുകള്‍ക്ക് ഉള്ളില്‍ നടക്കാന്‍ സാധിക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

 

Previous Post

ഓണംതുരുത്ത്: പതീപ്പറമ്പില്‍ ലൈസമ്മ റ്റോമി

Next Post

ഏകദിന ക്യാമ്പും വാര്‍ഷികവും സംഘടിപ്പിച്ചു

Total
0
Share
error: Content is protected !!