കെ.എസ്.എസ്.എസ് സേവ് എ ഫാമിലി പ്ലാന്‍ കുടുംബശാക്തീകരണ പദ്ധതി : പുതിയ യൂണിറ്റിന്റെ ഉദ്ഘാടനം നടത്തപ്പെട്ടു

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സേവ് എ ഫാമിലി പ്ലാനുമായി സഹകരിച്ച് നടപ്പിലാക്കുന്ന കുടുംബശാക്തീകരണ പദ്ധതി പുതിയ യൂണിറ്റിന്റെ ഉദ്ഘാടനം നടത്തപ്പെട്ടു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ചടങ്ങില്‍  പുതിയ യൂണിറ്റിന്റെ ഉദ്ഘാടനം കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം നിര്‍വ്വഹിച്ചു. കോട്ടയം അതിരൂപത വികാരി ജനറാള്‍ വെരി. റവ. ഫാ. തോമസ് ആനിമൂട്ടില്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം അതിരൂപത ചാന്‍സിലര്‍ റവ. ഫാ. തോമസ് ആദോപ്പള്ളില്‍, പ്രൊക്കുറേറ്റര്‍ റവ. ഫാ. അബ്രഹാം പറമ്പേട്ട്, ചൈതന്യ – കെ.എസ്.എസ്.എസ്  ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, ചൈതന്യ പാസ്റ്ററല്‍ കോര്‍ഡിനേറ്റര്‍ റവ. ഡോ. മാത്യു മണക്കാട്ട്, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി ഒ.എ, ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ടോമി കുരുവിള, കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജിം അലക്‌സ്, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് പുതുശ്ശേരി, കോട്ടയം അതിരൂപത വിന്‍സന്റ് ഡി പോള്‍ സൊസൈറ്റി പ്രസിഡന്റ് ടോമി നന്ദികുന്നേല്‍, കെ.എസ്.എസ്.എസ് ബോര്‍ഡ് മെമ്പര്‍മാരായ ജോര്‍ജ്ജ് കുര്യന്‍, സിബി ജെയിംസ് ഐക്കരതുണ്ടത്തില്‍, കെ.എസ്.എസ്.എസ് അസി. ഡയറക്ടര്‍ ഫാ. ജെഫിന്‍ ഒഴുങ്ങാലില്‍ ഉള്‍പ്പെടെ വൈദിക സന്ന്യസ്ത അല്‍മായ പ്രതിനിധികളും കെ.എസ്.എസ്.എസ് സ്വാശ്രയ സംഘാംഗങ്ങളും കുടുംബശാക്തീകരണ പദ്ധതി ഗുണഭോക്താക്കളും കെ.എസ്.എസ്.എസ് സന്നദ്ധ പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു. കുടുംബ ശാക്തീകരണ പദ്ധതിയുടെ ഭാഗമായി കോട്ടയം ജില്ലയിലെ ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി, വിജയപുരം, നീണ്ടൂര്‍, മുളക്കുളം, അകലക്കുന്നം ഗ്രാമപഞ്ചായത്തുകളില്‍ നിന്നും ആലപ്പുഴ ജില്ലയിലെ വെളിയനാട് ഗ്രാമപഞ്ചായത്തില്‍ നിന്നുമായി ഇരുനൂറ്റി മുപ്പത് ഗുണഭോക്താക്കളെ പദ്ധതി മാനദണ്ഡങ്ങള്‍ക്കനുസൃതമായി തെരഞ്ഞെടുത്ത് വിദ്യാഭ്യാസം, ആരോഗ്യം വരുമാന പദ്ധതി, തൊഴില്‍ നൈപുണ്യ വികസനം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ വിവിധ മേഖലകളില്‍ പുരോഗതി കൈവരിക്കത്തക്ക വിധത്തിലാണ് പദ്ധതി വിഭാവനം ചെയ്ത് നടപ്പിലാക്കുന്നത്. പദ്ധതിയുടെ സേവനം ആറ് വര്‍ഷക്കാലത്തേയ്ക്ക് ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതാണ്.

Previous Post

Knanaya Fest 2026 Celebrated Colorfully in Western Ontario

Next Post

രാമപുരം: മുപാപള്ളില്‍ മേരി സൈമണ്‍

Total
0
Share
error: Content is protected !!