ചിക്കാഗോ സെന്റ് മേരീസില്‍ വിമന്‍സ് മിനിസ്ട്രി പ്രവര്‍ത്തനോല്‍ഘാടനം

ചിക്കാഗോ: മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തില്‍ 2026-27 വര്‍ഷത്തെ വിമന്‍സ് മിനിസ്ട്രിയുടെ പ്രവര്‍ത്തനോത്ഘാടനവും ഈ വര്‍ഷത്തെ വനിതാ ദിനാചരണവും സംയുക്തമായി നടത്തപ്പെട്ടു. മാര്‍ച്ച് 22, ഞായറാഴ്ച രാവിലെ പത്തു മണിക്ക് അസിസ്റ്റന്റ് വികാരി ഫാ. അനീഷ് മാവേലിപുത്തന്‍പുരയിലിന്റെ കാര്‍മ്മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനക്ക് ശേഷമാണു പ്രവര്‍ത്തനോത്ഘാടനം നടത്തിയത്. വികാരി ഫാ. സിജു മുടക്കോടില്‍, ഫാ, അനീഷ് എന്നിവരുടെ പ്രാര്‍ത്ഥനയോടെ യോഗം ആരംഭിച്ചു. കോഓര്‍ഡിനേറ്റര്‍ ജയ കുളങ്ങര സ്വാഗതം ആശംശിച്ചു. തുടര്‍ന്ന് വിമന്‍സ് മിനിസ്ട്രിയുടെ വരും വര്‍ഷങ്ങളിലെ പ്രവര്‍ത്തങ്ങള്‍ക്ക് എല്ലാവിധ ആശംസകള്‍ നേര്‍ന്നുകൊണ്ട് ഫാ. സിജു മുടക്കോടില്‍ നിലവിളക്ക് കൊളുത്തി പ്രവര്‍ത്തനോത്ഘാടനം നടത്തി. വിമന്‍സ് മിനിസ്ട്രി കോര്‍ഡിനേറ്റര്‍സ്, കൂടാരയോഗം കോര്‍ഡിനേറ്റര്‍സ്, മെന്‍സ് മിനിസ്ട്രി കോര്‍ഡിനേറ്റര്‍സ്, പാരിഷ് എക്‌സിക്യൂട്ടീവ്, സി. സില്‍വേരിയൂസ് എന്നിവര്‍ തദവസരത്തില്‍ സന്നിഹിതരായിരുന്നു.

തുടര്‍ന്ന് അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് യേശുവും സ്ത്രീകളും എന്ന വിഷയത്തെ ആസ്പദമാക്കി കോട്ടയം സെയിന്റ് ആന്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ മുന്‍ പ്രിന്‍സിപ്പലും സാമൂഹ്യ പ്രവര്‍ത്തകയുമായ ശ്രീമതി ജെസ്സി തോട്ടിച്ചിറ ക്ലാസ്സെടുത്തു. കോഓര്‍ഡിനേറ്റര്‍ റെജിമോള്‍ വല്ലൂര്‍ മുഖ്യപ്രഭാഷകയെ സദസ്സിനു പരിചയപ്പെടുത്തി. കോഓര്‍ഡിനേറ്റര്‍ ലിസ്സി മുല്ലപ്പള്ളി പങ്കെടുത്ത ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി. തുടര്‍ന് ആന്റണി വള്ളുരിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ നാടന്‍ ഭക്ഷണത്തോടെ പരിപാടികള്‍ സമാപിച്ചു.

റോയി ചേലമലയില്‍

 

Previous Post

മലയാളി സന്യാസിനി സംഗമം ചിക്കാഗോയില്‍: ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു.

Next Post

Women’s Ministry Inauguration and Women’s Day Celebrated at St. Mary’s, Chicago

Total
0
Share
error: Content is protected !!