മടമ്പം: പി.കെ.എം. കോളേജ് ഓഫ് എജുക്കേഷന്‍ കേരള ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിംഗ് ഫ്രെയിംവര്‍ക്ക് (KIRF) – 2025-ലെ ടീച്ചര്‍ എജുക്കേഷന്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് വിഭാഗത്തിലെ അവാര്‍ഡ് നേടി. കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. പ്രശാന്ത് മാത്യു ഈ പുരസ്കാരം ഹയര്‍ എജുക്കേഷന്‍ കൗണ്‍സില്‍ മെമ്പര്‍ സെക്രട്ടറി ഡോ. രാജന് വര്‍ഗീസില്‍ നിന്ന് ഏറ്റുവാങ്ങി.
അധ്യാപക വിദ്യാഭ്യാസ മേഖലയിലെ സ്ഥാപനത്തിന്റെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളും വിദ്യാര്‍ത്ഥികളുടെ സമഗ്ര വികസനത്തിനായി കോളേജ് നടപ്പിലാക്കുന്ന വിവിധ അക്കാദമിക്, സഹപാഠ്യ പ്രവര്‍ത്തനങ്ങളും ഈ അംഗീകാരം വിലയിരുത്തുന്നതാണ്. നവീനമായ അധ്യാപന രീതികള്‍, ഗവേഷണാധിഷ്ഠിത പഠനം, സമൂഹബന്ധിത പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് കോളേജ് പ്രത്യേക പ്രാധാന്യം നല്കിക്കൊണ്ടിരിക്കുന്നു.





