ചിക്കാഗോ: ക്‌നാനായ റീജിയന്റെ ആഭിമുഖ്യത്തില്‍ വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുവാന്‍ ഒരുങ്ങുന്ന യുവതീയുവാക്കള്‍ക്കായി നടത്തുന്ന വിവാഹ ഒരുക്ക കോഴ്‌സ് മോര്‍ട്ടന്‍ ഗ്രൊവില്‍ ഉള്ള സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക പള്ളിയില്‍ (7800 Lyons St, Morton Grove, IL 60053) വച്ച് മാര്‍ച്ച് മാസം 6 മുതല്‍ 8 വരെ തീയതികളില്‍ നടത്തുന്നു. മാര്‍ച്ച് 6, വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് ആരംഭിക്കുന്ന കോഴ്‌സ് മാര്‍ച്ച് 8, ഞായറാഴ്ച ഉച്ചക്ക് പന്ത്രണ്ട് മണിക്ക് സമാപിക്കും. വൈവാഹിക ജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ട നിരവധി വിഷയങ്ങളെ കുറിച്ച് നിരവധി പ്രമുഖ വ്യക്തികള്‍ സംസാരിക്കും. ക്‌നാനായ റീജിയന്‍ ഡയറക്ടറും വികാരി ജനറലുമായ ഫാ. തോമസ് മുളവനാല്‍, സെന്റ് മേരീസ് ക്‌നാനായ പള്ളി വികാരി ഫാ. സിജു മുടക്കോടില്‍, ഫാ. ബിപി തറയില്‍, ഫാമിലി കമ്മിഷന്‍ കോഓര്‍ഡിനേറ്റര്‍ ടോണി പുല്ലാപ്പള്ളില്‍, ബെന്നി കാഞ്ഞിരപ്പാറ, ജയ കുളങ്ങര, അജിമോള്‍ പുത്തന്‍പുരയില്‍, ആന്‍സി ചേലക്കല്‍, ഷിബു & നിമിഷ കളത്തികൊട്ടില്‍, ലിനു പടിക്കപ്പറമ്പില്‍, സിനു സുനില്‍ കണ്ണാരത്തില്‍ തുടങ്ങിയവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കും.
ഈ വര്‍ഷമോ തുടര്‍ വര്ഷങ്ങളിലോ വിവാഹം കഴിക്കുവാന്‍ ആഗ്രഹിക്കുന്ന എല്ലാ യുവതീ യുവാക്കളും ഈ അവസരം ഉപയോഗിക്കണമെന്ന് ക്‌നാനായ റീജിയന്‍ ഡയറക്ടര്‍ ഫാ. തോമസ് മുളവനാല്‍, വികാരി ഫാ. സിജു മുടക്കോടില്‍ എന്നിവര്‍ അഭ്യര്‍ഥിച്ചു.
അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കാനഡയില്‍ നിന്നും നിരവധി യുവതീ യുവാക്കള്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇനിയും രജിസ്റ്റര്‍ ചെയ്യിവാന്‍ താല്‍പ്പര്യം ഉള്ളവര്‍ ടോണി പുല്ലാപ്പള്ളിയെ 1630 205 5078 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക. മൂന്നു ദിവസത്തെ ഈ കോഴ്‌സിന് അസിസ്റ്റന്റ് വികാരി ഫാ. അനീഷ് മാവേലിപുത്തെന്‍പുരയില്‍, സി. സില്‍വേറിയസ്, സി. ജെസ്സിന, കൈക്കാരന്മാരായ സേവ്യര്‍ നടുപ്പറമ്പില്‍, ജോബി പോളക്കല്‍, മജോ കുന്നശ്ശേരി, ഫെലിക്‌സ് പാലകന്‍ എന്നിവര്‍ നേതൃത്വം നല്‍കും.
റോയി ചേലമലയില്‍





