12-മത് മാര്‍ മാക്കില്‍ മെമ്മോറിയല്‍ ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

ടാമ്പ: സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ വച്ച് 2026 മാര്‍ച്ച് ഏഴാം തീയതി നടക്കുന്ന മാര്‍ മാക്കീല്‍ മെമ്മോറിയല്‍ ബാസ്‌കറ്റ് ബോള്‍ ടൂര്‍ണമെന്റിന് വേണ്ടിയുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക് നീങ്ങുന്നു.

ഫ്‌ലോറിഡായുടെ വിവിധ ഭാഗങ്ങളിലുള്ള ക്രിസ്ത്യന്‍ ദേവാലയങ്ങളില്‍ നിന്നും മിഡില്‍ സ്‌കൂള്‍, ഹൈസ്‌കൂള്‍, കോളേജ് വിഭാഗങ്ങളില്‍ ആണ് മത്സരം നടക്കുന്നത്. ടാമ്പായിലെയും, ലേക്ലാന്‍ഡ്, മയാമി, ഹോളിവുഡ് തുടങ്ങി ഫ്‌ലോറിഡായുടെ പല ഭാഗങ്ങളില്‍ നിന്നും ടീമുകള്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന ദിവസം ഫെബ്രുവരി 28 ആണെന്ന് സംഘാടകര്‍ അറിയിച്ചു.

ഇത്തവണ പൂര്‍ണമായും യുവജനങ്ങളുടെ നേതൃത്വത്തില്‍ ആണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്. ജസ്റ്റിന്‍ ലുക്കോസ് മറ്റത്തിപറമ്പില്‍ മുഖ്യ കോര്‍ഡിനേറ്റര്‍ ആയിരിക്കുന്ന കമ്മിറ്റിയില്‍ ജെഫ്രി ചെറുതാന്നി, ഡസ്റ്റിന്‍ മുടീകുന്നേല്‍, എബിന്‍ തടത്തില്‍, സൈമണ്‍ പൂഴികുന്നേല്‍, ഡെട്രിക്ക് മാണിപറമ്പില്‍, ഷോണ്‍ മാക്കില്‍, അലീന തറയില്‍, ആല്‍ബി തെക്കേക്കുറ്റ്, ജെറിന്‍ പഴേമ്പള്ളില്‍, ക്രിസ്റ്റി വാലേച്ചിറ, സനിറ്റ പൂവത്തിങ്കല്‍ എന്നിവര്‍ വിവിധ കമ്മിറ്റികള്‍ക്ക് നേതൃത്വം നല്‍കുന്നു.

ജിമ്മി കളപ്പുരയില്‍, ടിനോ പുതുപ്പള്ളിമ്യാലില്‍, മേജോ ആകാശാലയില്‍ എന്നിവര്‍ നയിക്കുന്ന ഫുഡ് കമ്മിറ്റി ഇത്തവണയും വിപുലമായ ഭക്ഷണവിഭവങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. അവരോടൊപ്പം വിമന്‍സ് മിനിസ്ട്രിയും മറ്റു സംഘടനകളും അണിചേര്‍ന്ന് വൈവിധ്യമാര്‍ന്ന ഫുഡ് സ്റ്റാളും ഉണ്ടായിരിക്കും.

കോട്ടയം ക്നാനായ കത്തോലിക്കാ അതിരൂപതയുടെ പ്രഥമ മെത്രാനും പിന്നീട് കത്തോലിക്കാ സഭയില്‍ ധന്യന്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട ബിഷപ്പ് മാര്‍ മാത്യു മാക്കീലിന്റെ സ്മരണാര്‍ത്ഥമാണ് കഴിഞ്ഞ പതിനൊന്ന് വര്‍ഷമായി ഈ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്.

ടാമ്പയിലെ യുവജനങ്ങള്‍ ഏറെ ആവേശത്തോടെ എല്ലാ വര്‍ഷവും പങ്കെടുക്കുന്ന ഈ ടൂര്‍ണമെന്റ് എല്ലാ ടീമുകള്‍ക്കും സൗഹൃദത്തിന്റെയും കൂട്ടായ്മയുടെയും ഒരു വേദിയായി മാറിക്കഴിഞ്ഞു. ഇതിനു നേതൃത്വം നല്‍കുന്ന എല്ലാ യുവജനങ്ങള്‍ക്കും ഇടവക വികാരി റവ. ഫാ.ജോസ് ആദോപ്പള്ളി അഭിനന്ദനം അറിയിക്കുകയും അതോടൊപ്പം ഈ മാമാങ്കത്തിലേക്കു ഏവര്‍ക്കും സ്വാഗതം ആശംസിക്കുകയും ചെയ്തു

റോബിന്‍ ചമ്പനിയില്‍

 

Previous Post

നീറിക്കാട്: തെക്കേമഠത്തില്‍ ചാക്കോ

Next Post

Preparations Underway for the 12th Mar Mackil Memorial Basketball Tournament

Total
0
Share
error: Content is protected !!