ഭരണഘടനയോടുള്ള പ്രതിബദ്ധത മുറുകെപ്പിടിക്കണം: മാര്‍ മാത്യു മൂലക്കാട്ട്

കോട്ടയം: ഭരണഘടനയോടുള്ള പ്രതിബദ്ധത മുറുകെപ്പിടിക്കുമ്പോഴാണ് നല്ല പൗരന്മാരായി ജീവിക്കാന്‍ കഴിയുന്നതെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്. സി.ബി.സി.ഐ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട മാര്‍ മാത്യൂ മൂലക്കാട്ടിനു കോട്ടയം സിറ്റിസണ്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നല്‍കിയ സ്വീകരണത്തിനു മറുപടി പ്രസംഗം നടത്തുകയായിരുന്നു പിതാവ്.
നല്ല മാനുഷിക മൂല്യങ്ങളെ മുറുകെപ്പിടിച്ച് അവയെ വളര്‍ത്തിയെടുക്കുന്നതിനാണു പരിശ്രമിക്കേണ്ടത്. ഇതാണ് സഭയുടെയും ലക്ഷ്യം. എല്ലാവര്‍ക്കും സാഹോദര്യവും തുല്യതയുമുള്ള ദൈവരാജ്യ സങ്കല്‍പ്പവുമാണ് സഭ ആഗ്രഹിക്കുന്നതും ലക്ഷ്യമിടുന്നതും. ഭാരത മെത്രാന്‍ സമിതിയുടെ സമ്മേളനം ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്‌തെന്നും പിതാവ് പറഞ്ഞു.
മന്ത്രി വി. എന്‍. വാസവന്‍ പിതാവിനെ പൊന്നാടയണിയിച്ച് ആദരിച്ചു. സാമൂഹ്യ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടുന്ന മാര്‍ മാത്യു മൂലക്കാട്ട് സഭയ്ക്കും സമൂഹത്തിനും നല്‍കുന്ന സേവനങ്ങള്‍ മഹത്തരമാണെന്ന് മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. സമ്മേളനത്തില്‍ സി.ബി.സി.ഐ ദേശീയ പുരസ്‌കാരം നേടിയ രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും കോട്ടയം അതിരൂപത വികാരി ജനറാളുമായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ടിനെയും ആദരിച്ചു.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, ജോബ് മൈക്കിള്‍ എം.എല്‍.എ, തോമസ് ചാഴികാടന്‍, വി.ബി ബിനു, കെ.സി.ബി.സി ഡിസാസ്റ്റര്‍ മിറ്റിഗേഷന്‍ കമ്മിറ്റിയംഗം ഫാ. റൊമാന്‍സ് ആന്റണി, സിറ്റിസണ്‍ ഫോറം പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററ് മാത്യു കൊല്ലമലക്കരോട്ട് എന്നിവര്‍ പങ്കെടുത്തു.

Previous Post

ദേശീയ സ്പെഷ്യല്‍ സ്കൂള്‍ കായികമേളയില്‍ സ്വര്‍ണ്ണവും വെങ്കലവും നേടി അനു ഷിജു

Next Post

മഞ്ഞുര്‍ സൗത്ത് : മാക്കില്‍ കീച്ചേരില്‍ അന്നമ്മ

Total
0
Share
error: Content is protected !!