Orlandoയിലെ St. Stephen’s Knanaya Catholic Churchയില്‍ എസ്തപ്പാനോസ് സഹദായുടെ വാര്‍ഷിക തിരുനാള്‍ ആഘോഷപൂര്‍വവും അതീവ ഭക്തിനിര്‍ഭരവുമായ അന്തരീക്ഷത്തില്‍ നടന്നു. ഒന്‍പത് ദിവസത്തെ നൊവേനയും പ്രത്യേക പ്രാര്‍ത്ഥനകളും തിരുക്കര്‍മ്മങ്ങള്‍ക്ക് ആത്മീയ ഭാവം പകര്‍ന്നു.
ഇടവക വികാരി Fr. Lijo Kochuparambil ഫെബ്രുവരി 6ന് ഇടവകാംഗങ്ങളുടെ സാന്നിധ്യത്തില്‍ തിരുനാള്‍ കൊടിയേറ്റ് നിര്‍വഹിച്ചു. തുടര്‍ന്ന് അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയില്‍ നിര്യാതരായ വിശ്വാസികള്‍ക്കായി ഒപ്പീസും പ്രാര്‍ത്ഥനകളും നടത്തി.
ഫെബ്രുവരി 7 ശനിയാഴ്ച വൈകിട്ട് നടന്ന തിരുക്കര്‍മ്മങ്ങള്‍ക്ക് Fr. Nicholas Thalakkottur നേതൃത്വം നല്‍കി. ശുശ്രൂഷകള്‍ക്ക് ശേഷം ദൈവാലയത്തെ ചുറ്റിയുള്ള പ്രദക്ഷിണത്തില്‍ നിരവധി വിശ്വാസികള്‍ പങ്കെടുത്തു. പ്രദക്ഷിണത്തിനിടെ യുവജനങ്ങള്‍ അവതരിപ്പിച്ച ചെണ്ടമേളം ആഘോഷത്തിന് മാറ്റുകൂട്ടി. തുടര്‍ന്ന് അരങ്ങേറിയ കരിമരുന്ന് പ്രദര്‍ശനം ഏവരിലും ആവേശം സൃഷ്ടിച്ചു.

ഇടവകാംഗങ്ങള്‍ ഒരുക്കിയ കലാപരിപാടികളുടെ ഉദ്ഘാടനം ഫൊറാന വികാരി Fr. Jose Adoppillil, വികാരി Fr. Lijo Kochuparambil, കാനഡ ലണ്ടന്‍ വികാരി Fr. Saji Chazhisseril, കൈക്കാരന്മാരായ ജോസ് ചാമക്കാല, ജോസുകുട്ടി കൂവക്കട, പ്രസിഡന്റുമാരായ ബിജു പോളക്കല്‍, ബിജു കുപ്പെനാനിക്കല്‍, സിന്റോ വെട്ടുകല്ലേല്‍ എന്നിവരും മറ്റ് കമ്മിറ്റിയംഗങ്ങളും ചേര്‍ന്ന് തിരി തെളിയിച്ച് നിര്‍വഹിച്ചു.
ജിജോ ചിറയില്‍ രചനയും സംവിധാനവും നിര്‍വഹിച്ച ”ക്‌നായി തോമായും കൊച്ചുമക്കളും” എന്ന സ്‌കിറ്റ് വലിയ സ്വീകരണം നേടി. ക്രിസ കൂവക്കടയും ഏയ്ഞ്ചല്‍ വെട്ടുകല്ലേലും കൊറിയോഗ്രഫി നിര്‍വഹിച്ച സിനിമാറ്റിക് നൃത്തങ്ങള്‍ പ്രേക്ഷകര്‍ക്ക് നവ്യാനുഭവമായി. തുടര്‍ന്ന് സ്‌നേഹവിരുന്നോടെ ശനിയാഴ്ചത്തെ പരിപാടികള്‍ സമാപിച്ചു.

ഞായറാഴ്ച രാവിലെ 10:30ന് നടന്ന ആഘോഷ റാസ കുര്‍ബാനയ്ക്ക് ന്യൂയോര്‍ക്ക് ഇടവക വികാരി Fr. Joby Poochukandathil നേതൃത്വം നല്‍കി. ഭക്തിനിര്‍ഭരമായ ശുശ്രൂഷകള്‍ക്ക് ശേഷം പരമ്പരാഗത പ്രദക്ഷിണവും നടന്നു. തുടര്‍ന്ന് നടത്തിയ ഏലക്കമാല ലേലം വിളി വന്‍ വിജയമായി.
റിപ്പോര്‍ട്ടര്‍: ജിജോ ചിറയില്‍ (P.R.O.)






