ക്‌നാനായ ഹദ്യൂ സാ കുടുംബ സംഗമം ഫെബ്രുവരി 15 ന്

കോട്ടയം: ക്‌നാനായ ഹദ്യൂസാ ക്ലബിന്റെ കുടുംബ സംഗമം ഫെബ്രുവരി 15 ന് കോട്ടയം അതിരൂപതാ വികാരി ജനറല്‍ റവ. ഫാ. തോമസ് ആനിമൂട്ടില്‍ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 7 മണിക്ക് ക്ലബ് പ്രസിഡന്റ് ഷൈജി ഓട്ടപ്പള്ളിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ഹദ്യൂസാ ക്ലബ് എക്‌സലന്റ്‌സ് അവാര്‍ഡുകള്‍ വിതരണം ചെയ്യും. 2026-27 കാലയളവിലേക്കായി പുതുതായി തെരഞ്ഞെടുക്കപ്പെട്ട ശ്രീ.ജറി കണിയാംപറമ്പിലിന്റെ നേതൃത്വത്തിലുള്ള ക്ലബ് ഭാരവാഹികള്‍ സത്യപ്രതിജ്ഞ ചെയ്യും. ക്ലബ് നടത്തിവരുന്ന ചാരിറ്റി പ്രോജക്ടുകളുടെ തുടര്‍ച്ചയായി കൈപ്പുഴ അസൈലത്തിന് വീല്‍ ചെയറുകള്‍ കൈമാറും. ക്ലബിന്റെ അംഗങ്ങളായ ഡോ. സ്റ്റീഫന്‍ ജോര്‍ജ് Ex.MLA , അഡ്വ. അജി കോയിക്കല്‍ , സാജു കണ്ണമ്പള്ളി , സൂരജ് തോമസ് വെട്ടിക്കാട്ട് , ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവരാണ് ഹദ്യൂസാ ക്ലബ് എക്‌സലന്‍സ് അവാര്‍ഡിന് അര്‍ഹരായത് . ക്‌നാനായ ബാങ്ക് പ്രസിഡന്റ് പ്രൊഫ. ജോയി മുപ്രാപ്പള്ളി , ക്ലബ് സ്പിരിച്വല്‍ അഡൈ്വസര്‍ ഫാ. തോമസ് പുതിയാകുന്നേല്‍ എന്നിവര്‍ പങ്കെടുക്കും. ക്ലബ് ഭാരവാഹികളായ ഷൈജു കല്ലിടാന്തിയില്‍ , പ്രിന്‍സ് കുരിയച്ചിറയില്‍ , ജോണി പുത്തന്‍ചിറയില്‍ , ജോര്‍ജ് തെക്കനാട്ട് എന്നിവര്‍ പ്രസംഗിക്കും.

Previous Post

ക്‌നാനായ സര്‍ക്കിളില്‍ നിന്ന് ഒരു മികച്ച കുടുംബ ചിത്രം ‘- ”കരുതല്‍”

Next Post

നീണ്ടൂര്‍: എട്ടുപറയില്‍ കെ.ടി ജോസഫ്

Total
0
Share
error: Content is protected !!