ക്‌നാനായ സര്‍ക്കിളില്‍ നിന്ന് ഒരു മികച്ച കുടുംബ ചിത്രം ‘- ”കരുതല്‍”

കോട്ടയത്തിന്റെ സാമൂഹ്യ പശ്ച്ചാതലത്തിന്റെ കഥ പറയുന്ന ‘ കരുതല്‍”’. കുടിയേറ്റങ്ങളുടെ / കുടിയേറാനുള്ള സാഹചര്യങ്ങളുടെ / കുടിയേറി വിദേശങ്ങളിലായവര്‍ അവരുടെ നാട്ടിലെ മാതാപിതാക്കളുടെ വേദനകള്‍ / വെല്ലുവിളികള്‍ ചര്‍ച്ച ചെയ്യുന്ന സിനിമ….. കഥയും സംവിധാനവും നായകതുല്യമായ ഒരു വേഷവും കൈകാര്യം ചെയ്തിരിക്കുന്നത് ജോമി ജോസ് കൈപ്പാറേട്ട് (മുന്‍ KCYL അതിരൂപതാ ജനറല്‍ സെക്രട്ടറി) ക്രീയേറ്റീവ് ഡയറക്ടറായും, പ്രൊഡക്ഷന്‍ കണ്‍ട്രോളറായും, മുഖ്യവേഷങ്ങളില്‍ ഒന്നായ ഫാ. ശലമോന്‍ എന്ന കഥാപാത്രം ചെയ്തിരിക്കുന്ന സ്റ്റീഫന്‍ ചെട്ടിക്കന്‍ (മുന്‍ KCYL അതിരൂപതാ ജനറല്‍ സെക്രട്ടറി, KCC ക്‌നാനായ കള്‍ച്ചറല്‍ സൊസൈറ്റി മുന്‍ കണ്‍വീനര്‍) അമേരിക്കന്‍ പ്രവാസിയും ഏറ്റുമാനൂര്‍ ഇടവകാംഗവുമായ ഷീജോ കുര്യന്‍ പഴേംമ്പള്ളില്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറും നടനുമാണ്.

രാമമംഗലം ഇടവകാംഗം റോബിന്‍ സ്റ്റീഫന്‍ പുത്തന്‍മണ്ണത്ത് മികച്ച ഒരു വേഷം ചെയ്തിരിക്കുന്നു കൂടാതെ കോ പ്രൊഡ്യൂസറുമാണ്., പ്രമുഖ നടന്‍ കോട്ടയം രമേശിന്റെ ജോഡിയായി അഭിനയിച്ചത് ഇരവിമംഗലം ഇടവകാംഗമായ രശ്മി തോമസ് അരയത്താണ് സുനില്‍ സുഗതയുടെ ജോഡിയായി നായികയുടെ അമ്മയുടെ വേഷം ചെയ്തത് ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡില്‍ നിന്നും AAP പ്രതിനിധിയായി വിജയിച്ച ഉഴവൂര്‍ ഇടവകാംഗം സ്മിതാ ലൂക്ക് ആണ്. ശാന്തമ്മ ഫിലിപ്പ് ആനാലിപ്പാറയില്‍ ഒരു അമ്മ വേഷത്തില്‍ തിളങ്ങി. അരീക്കര ഇടവകാംഗം ബെയ്‌ലോണ്‍ അബ്രാഹം വെട്ടിമറ്റത്തില്‍ സിനിമയുടെ കോര്‍ഡിനേറ്ററും ഒരു ക്യാരക്ടര്‍ ചെയ്തിട്ടുമുണ്ട്. ചുങ്കം ഇടവകാംഗങ്ങളും ഇപ്പോള്‍ അയര്‍ലന്റില്‍ ജോലി ചെയ്യുന്ന അനില്‍ ചേരിയില്‍, വിനോദ് ചേരിയില്‍ എന്നിവരും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഉഴവൂര്‍ ഇടവകാംഗങ്ങളായ ബിജിമോള്‍ സണ്ണി താഴത്തുതട്ടാറേട്ട്, ജിംഷാ മനീഷ് വെള്ളരിമറ്റത്തില്‍, ജോ സ്റ്റീഫന്‍ കിളിക്കൂട്ടില്‍, ജോസ് കൈപ്പാറേട്ട്, പയസ്മൗണ്ട് ഇടവകാംഗം റിജേഷ് കൂറാനാല്‍ ചെറുകര ഇടവകാഗമായ അയര്‍ലന്റ് പ്രവാസി മാത്തന്‍ , കൂടല്ലൂര്‍ ഇടവകാംഗവും, അമേരിക്കന്‍ പ്രവാസിയുമായ മാത്യൂ മാപ്പേട്ട് ഉള്‍പ്പെടെ നിരവധി ക്‌നാനായ കലാകാരന്‍മാര്‍ ഈ സിനിമയുടെ മുന്നിലും പിന്നിലും ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്.

മൂന്നു രാജ്യങ്ങളിലായി ചിത്രീകരിച്ച ചിത്രത്തില്‍ നാട്ടിലേയും, US ലേയും, അയര്‍ലന്റിലേയും ക്‌നാനായ കലാകാരന്‍മാര്‍ ചിത്രത്തോട് സഹകരിച്ചിട്ടുണ്ട്. നായികയുടെ ശബ്ദം നല്‍കിയിരിക്കുന്ന സോനാ സിറിയക്ക് ഇഞ്ചേനാട്ടില്‍, കൂടാതെ ആല്‍ബിന്‍ സാബു നടുവീട്ടീല്‍, ബിനീഷ് ബേബി കൂവക്കപ്പടവില്‍, തോമസ് അരയത്ത്, സിജോ വാഴപ്പള്ളില്‍ തുടങ്ങി നിരവധി പേര്‍ ഡബിംഗ് ആര്‍ട്ടിസ്റ്റുകളായും ചിത്രത്തിന്റെ ഭാഗമായി. പ്രശാന്ത് മുരളി, ഐശ്വര്യാ നന്ദന്‍, മോളി പയസ്, സുനില്‍ സുഖദ, കോട്ടയം രമേശ്, സിബി തോമസ്,, ഷെറിന്‍ സാം,, സരിതാ തോമസ്, നയനാ മിഥുന്‍, ട്വിങ്കിള്‍ സൂര്യ, RJ സൂരജ്, തുടങ്ങിയ പ്രമുഖ താര നിര ചിത്രത്തില്‍ അണിനിരന്നിട്ടുണ്ട് . ലൊക്കേഷനുകള്‍ ഉഴവൂര്‍ പള്ളി പരിസരം, LLM ഹോസ്പിറ്റല്‍, സെന്റ് സ്റ്റീഫന്‍സ് കോളേജ് ഉഴവൂര്‍ എന്നിവയും ക്‌നാനായ നൊസ്റ്റാള്‍ജിയ സമ്മാനിക്കുന്നതാണ് 2026 ഫെബ്രുവരി 6ന് തീയേറ്ററുകളില്‍ റിലീസായ ”കരുതല്‍” 10-ാം തിയതി മുതല്‍ അയര്‍ലന്റിലും പ്രദര്‍ശിപ്പിക്കും.

Previous Post

കല്ലറ സെന്റ് തോമസ് ഹൈസ്കൂള്‍ വാര്‍ഷികം ആഘോഷിച്ചു

Next Post

ക്‌നാനായ ഹദ്യൂ സാ കുടുംബ സംഗമം ഫെബ്രുവരി 15 ന്

Total
0
Share
error: Content is protected !!