സ്‌കൂള്‍ ബസ് ഫ്‌ലാഗ് ഓഫ് ചെയ്തു

മടമ്പം : കെ. സുധാകരന്‍ എം പി യുടെ 2025 – 26 വര്‍ഷത്തെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി അനുവദിച്ച തുക വിനിയോഗിച്ച് മേരിലാന്റ് ഹൈസ്‌കൂളിന് വേണ്ടി വാങ്ങിയ സ്‌കൂള്‍ ബസിന്റെ ആദ്യയാത്ര ഫ്‌ലാഗ് ഓഫ് ചെയ്തു. അഡ്വ. സജീവ് ജോസഫ് എം എല്‍ എ യുടെ അധ്യക്ഷതയില്‍ കെ. സുധാകരന്‍ എം പി ഫ്‌ലാഗ് ഓഫ് നിര്‍വ്വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ. സജി മെത്താനത്ത് അനുഗ്രഹ പ്രഭാഷണം നടത്തി. പ്രഥമ അധ്യാപകന്‍ ഷാജു ജോസഫ് ആമുഖപ്രഭാഷണം നടത്തി. ശ്രീകണ്ഠപുരം മുനിസിപ്പല്‍ ചെയര്‍പേഴ്‌സന്‍ അഡ്വ. ഇ. വി. രാമകൃഷ്ണന്‍, കൗണ്‍സിലര്‍ അഗസ്റ്റിന്‍ വെള്ളച്ചാലില്‍, പി ടി എ പ്രസിഡന്റ് സജി കുര്യന്‍, വാഹന കമ്മിറ്റി കണ്‍വീനര്‍ ജോസ്‌മോന്‍ മാത്യു എന്നിവര്‍ പ്രസംഗിച്ചു.

Previous Post

ബോധവത്ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു

Next Post

കല്ലറ സെന്റ് തോമസ് ഹൈസ്കൂള്‍ വാര്‍ഷികം ആഘോഷിച്ചു

Total
0
Share
error: Content is protected !!