ബോധവത്ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു

കണ്ണൂര്‍:കോട്ടയം അതിരൂപതയുടെ സാമൂഹിക സേവനവിഭാഗമായ മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയും, കണ്ണൂര്‍ജില്ലാ വനിതാശിശുവികസന സമിതിയുമായി സഹകരിച്ച് കണ്ണൂര്‍ ജില്ലയിലെ കോളയാട് ഗ്രാമപഞ്ചായത്തിലെ 6-ാം വാര്‍ഡ് അത്തൂര്‍ അങ്കണ്‍വാടിയില്‍ വച്ച് സ്ത്രീകള്‍ക്കുവേണ്ടി  posh act (തൊഴില്‍ മേഖലകളില്‍ സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ തടഞ്ഞുകൊണ്ടുള്ള നിയമം) നിയമത്തെക്കുറിച്ച് ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. അത്തൂര്‍ അങ്കണ്‍വാടി വര്‍ക്കര്‍ മുബീന. എം സ്വാഗതം പറഞ്ഞു, കോളയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രഹ്ലാദന്‍. കെ. എ അദ്ധ്യക്ഷത വഹിച്ചു. മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ലീഗല്‍ കൗണ്‍സിലര്‍ അഡ്വ. രേഖ. കെ. സി ക്ലാസ് നയിച്ചു. അത്തൂര്‍ അങ്കണ്‍വാടി ഹെല്‍പ്പര്‍ രജിത. എം. കെ നന്ദി പറഞ്ഞു.

 

Previous Post

ബഹ്റൈന്‍ ക്‌നാനായ കാത്തോലിക് അസോസിയേഷന്‍ (BKCA) വാര്‍ഷികാഘോഷം

Next Post

സ്‌കൂള്‍ ബസ് ഫ്‌ലാഗ് ഓഫ് ചെയ്തു

Total
0
Share
error: Content is protected !!