ഇടുക്കി, കരിങ്കുന്നം സെന്റ് അഗസ്റ്റിന്‍സ് സ്കൂളില്‍ ലോക ക്യാന്‍സര്‍ ദിനാചരണത്തോടനുബന്ധിച്ച് ”ക്യാന്‍സറിനെ സ്വയം പ്രതിരോധിക്കാം ”എന്ന സന്ദേശം നല്‍കിക്കൊണ്ട് ദിനചാരണവും ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു.
ഭക്ഷ്യവസ്തുക്കള്‍ സ്വന്തമായി ഉത്പാദിപ്പിച്ചു കൊണ്ട് വിഷാംശം ഇല്ലാത്ത ആഹാരം കഴിക്കുക എന്ന സന്ദേശവുമായി പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്യുകയും ചെയ്തു. സ്കൂള്‍ പ്രധാന അധ്യാപിക സിസ്റ്റര്‍ നമിത പരിപാടികളുടെ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു.





