ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തില്‍ പുതിയ പാരിഷ് കൗണ്‍സില്‍ സ്ഥാനമേറ്റു

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തില്‍ 2026-27 വര്‍ഷത്തേക്കുള്ള പുതിയ പാരിഷ് കൗണ്‍സില്‍ ഔദ്യോഗികമായി സ്ഥാനമേറ്റു. ഇതോടനുബന്ധിച്ച്, സ്ഥാനമൊഴിയുന്ന 2024-25 വര്‍ഷത്തെ പാരിഷ് കൗണ്‍സില്‍ അംഗങ്ങളെയും പുതുതായി ചുമതലയേല്‍ക്കുന്ന 2026-27 വര്‍ഷത്തെ പാരിഷ് കൗണ്‍സില്‍ അംഗങ്ങളെയും ഉള്‍പ്പെടുത്തി  സംയുക്ത യോഗം ചേര്‍ന്നു.

കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി ഇടവകയുടെ സമഗ്ര വികസനത്തിനായി സമര്‍പ്പണത്തോടെ പ്രവര്‍ത്തിച്ച പഴയ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും പാരിഷ് കൗണ്‍സില്‍ അംഗങ്ങളെയും വികാരി ഫാ. സിജു മുടക്കോടില്‍, അസിസ്റ്റന്റ് വികാരി ഫാ. അനീഷ് മാവേലി പുത്തന്‍പുറയില്‍ എന്നിവര്‍ യോഗത്തില്‍ പ്രത്യേകം അഭിനന്ദിക്കുകയും നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

നാല് വര്‍ഷം ട്രസ്റ്റി കോ-ഓര്‍ഡിനേറ്ററായി സേവനമനുഷ്ഠിച്ച സാബു കട്ടപ്പുറം, കഴിഞ്ഞ പ്രവര്‍ത്തന വര്‍ഷത്തെ ട്രസ്റ്റിമാരായ ബിനു പൂത്തറയില്‍, ജോര്‍ജ് മറ്റത്തിപ്പറമ്പില്‍, ലൂക്കോസ് പൂഴിക്കുന്നേല്‍, നിബിന്‍ വെട്ടിക്കാട്ട്, സെക്രട്ടറി സണ്ണി മേലേടം, ഓഫീസ് സെക്രട്ടറി സിസ്റ്റര്‍ ഷാലോം, പി.ആര്‍.ഒ. അനില്‍ മറ്റത്തിക്കുന്നേല്‍, അക്കൗണ്ടന്റ് ജെയിംസ് ജെയിംസ് മന്നാകുളം എന്നിവരുടെ സേവനങ്ങളെ യോഗം പ്രത്യേകം അനുമോദിച്ചു.

സ്ഥാനമൊഴിയുന്ന എക്സിക്യൂട്ടീവ് അംഗങ്ങളെ പ്രതിനിധീകരിച്ച് സാബു കട്ടപ്പുറം സംസാരിച്ചു. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇടവക സമൂഹം, വൈദികര്‍, സിസ്റ്റേഴ്സ്, പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ നല്‍കിയ സഹകരണത്തിനും പിന്തുണയ്ക്കും അദ്ദേഹം നന്ദി അറിയിച്ചു.

പുതിയ ട്രസ്റ്റിമാരായ സേവ്യര്‍ നടുപ്പറമ്പില്‍, ജോബി പോളയ്ക്കല്‍, മജോ കുന്നശ്ശേരി, ഫെലിക്സ് പാലകന്‍, സെക്രട്ടറി സണ്ണി മേലേടം, സിസ്റ്റര്‍ ഷാലോം എന്നിവര്‍ സംയുക്ത യോഗത്തിന്റെ ക്രമബദ്ധവും സുഗമവുമായ നടത്തിപ്പിന് നേതൃത്വം നല്‍കി.

പി.ആര്‍.ഒ: റോയി ചേലമലയില്‍

 

Previous Post

ആലപ്പുഴ: കല്ലറ പുളിക്കപറന്പില്‍ സി. അന്നജേക്കബ്

Next Post

സഭയ്ക്കും സമൂഹത്തിനും മാതൃകയായ സേവനം: ഫാ. മൈക്കിള്‍ വെട്ടിക്കാട്ടിന് സി.ബി.സി.ഐ അവാര്‍ഡ്

Total
0
Share
error: Content is protected !!