ഇംഗ്ലീഷ് ഗ്രാമര്‍ ‘ഈസി’യാക്കാന്‍ വര്‍ക് ബുക്കുമായി മേരിലാന്റ് സ്‌കൂള്‍

മടമ്പം : എസ് എസ് എല്‍ സി ഇംഗ്ലീഷ് പരീക്ഷയില്‍ വിദ്യാര്‍ത്ഥികളുടെ നെഞ്ചിടിപ്പ് ഉയര്‍ത്തുന്ന വ്യാകരണ ചോദ്യങ്ങളെ ആത്മവിശ്വാസത്തോടെ നേരിടാന്‍ പത്തിലെ മുഴുവന്‍ കുട്ടികള്‍ക്കും വര്‍ക് ബുക്ക് തയ്യാറാക്കി നല്‍കി മേരിലാന്റ് സ്‌കൂള്‍. പുതിയ പാഠപുസ്തകങ്ങള്‍ അടിസ്ഥാനമാക്കി പരിഷ്‌കരിച്ച ചോദ്യപേപ്പര്‍ ഘടന അനുസരിച്ച് പരീക്ഷ എഴുതുവാന്‍ തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് ആശങ്കകള്‍ അകറ്റുന്നതാണ് ഈ പഠന സാമഗ്രി. പത്താം തരത്തിലെ മുഴുവന്‍ വ്യാകരണ ഭാഗങ്ങളും വിവിധ പഠന പ്രവര്‍ത്തനങ്ങളിലൂടെ കുട്ടികള്‍ക്ക് സ്വായത്തമാകുന്ന രീതിയിലാണ് പുസ്തകം തയ്യാറാക്കിയത്. സംസ്ഥാന പാഠപുസ്തക രചനാ സമിതി അംഗവും സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപകനുമായ ലിബിന്‍ കെ. കുര്യന്‍, ഇംഗ്ലീഷ് അധ്യാപിക മേരി സേവ്യര്‍ എന്നിവരുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ പുസ്തകം കുട്ടികള്‍ക്ക് ഉത്തരങ്ങള്‍ രേഖപ്പെടുത്താവുന്ന വര്‍ക് ഷീറ്റുകളുടെ സമാഹാരം എന്ന രീതിയില്‍ ആണ് രൂപകല്പന ചെയ്തിരിക്കുന്നത്. മാതൃകാ ചോദ്യപേപ്പറും ഉള്‍ക്കൊളിച്ചിട്ടുണ്ട്.

ഈ അക്കാദമിക വര്‍ഷത്തെ സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ വര്‍ക് ബുക്ക് സ്‌കൂള്‍ അസംബ്ലിയില്‍ നടന്ന ചടങ്ങില്‍ പ്രഥമ അധ്യാപകന്‍ ഷാജു ജോസഫ് പ്രകാശനം ചെയ്തു. പത്താം ക്ലാസ്സിലെ ലീഡര്‍മാര്‍ ആദ്യകോപ്പി ഏറ്റുവാങ്ങി. ‘Write It Right’ എന്ന് പേരിട്ടിരിക്കുന്ന ഈ വര്‍ക് ബുക്ക് അസ്‌ക്യ ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ സഹകരണത്തോടെ സ്‌കൂളിലെ മുഴുവന്‍ പത്താം ക്ലാസ്സ് വിദ്യാര്‍ഥികള്‍ക്കും പ്രിന്റ് കോപ്പികള്‍ ലഭ്യമാക്കിയിട്ടുണ്ട്.

Previous Post

Holy Childhood Day Celebrated Memorably in Tampa

Next Post

ഏറ്റുമാനൂര്‍:  കറത്തേടം കെ എം അലക്‌സാണ്ടര്‍

Total
0
Share
error: Content is protected !!