ധന്യന്‍ മാര്‍ മാക്കില്‍ ക്വിസ് മത്സര വിജയികള്‍

ഷിക്കാഗോ: ധന്യന്‍ മാര്‍ മാത്യു മാക്കീല്‍ പിതാവിന്റെ 112-മത് ചരമവാര്‍ഷികത്തോടനുബന്ധിച്ചു അമേരിക്കയിലെ ക്‌നാനായ റീജിയണില്‍ നടത്തിയ ക്വിസ് മത്സര വിജയികള്‍ . അഷിത & എയ്ഡന്‍, തെള്ളത്തുകുന്നേല്‍ (സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ കത്തോലിക്കാ ഫൊറോനാ പള്ളി, ന്യൂയോര്‍ക്ക്) ഒന്നാം സ്ഥാനം നേടി. ജോയ് & മേരി, കുഴിയാംപറമ്പില്‍ (കാനഡ മിഷന്‍) രണ്ടാം സ്ഥാനവും റിയ
കൂട്ടങ്കല്‍ (സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ കത്തോലിക്കാ ഫൊറോനാ പള്ളി, ന്യൂയോര്‍ക്ക്) മൂന്നാം സ്ഥാനവും നേടി . സൈബു & റജിമോള്‍ പതിയിലാണ് സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്തത്. മാര്‍ മാത്യു മാക്കീല്‍ സ്ഥാപിച്ച വിസിറ്റേഷന്‍ കോണ്‍ഗ്രിഗേഷന്‍ ആയിരുന്നു മത്സരങ്ങള്‍ സംഘടിപ്പിച്ചത്.

ധന്യന്‍ മാര്‍ മാത്യു മാക്കീല്‍ കോട്ടയത്തുള്ള മഞ്ഞൂര്‍ എന്ന സ്ഥലത്ത് 1851 മാര്‍ച്ച് 27-നാണ് ജനിച്ചത്. 1874 മെയ് 30-ന് അദ്ദേഹം വൈദികനായി. 1896-ല്‍ രൂപീകരിച്ച ചങ്ങനാശേരി വികാരിയാത്തിന്റെ ആദ്യ സ്വദേശീയ ബിഷപ്പായും, 1911-ല്‍ ക്‌നാനായ കത്തോലിക്കര്‍ക്കായി രൂപീകരിച്ച കോട്ടയം വികാരിയാത്തിന്റെ ആദ്യ വികാരി അപ്പോസ്‌തോലിക്കായും നിയമിതനായി.

1914 ജനുവരി 26-ന് അന്തരിച്ച അദ്ദേഹത്തെ 2009-ല്‍ ബെനഡിക്റ്റ് പതിനാറാമന്‍ പാപ്പ ദൈവദാസനായി പ്രഖ്യാപിച്ചു. പിന്നീട് 2025 മെയ് 22-ന്, പാപ്പ ലിയോ പതിനാലാമന്‍, അദ്ദേഹത്തെ ധന്യന്‍ പദവിയിലേക്ക് ഉയര്‍ത്തി.

സിജോയ് പറപ്പള്ളില്‍

 

Previous Post

Sijo Pullorkunnel Appointed Chairman of KCS Chicago Legislative Board Biju Poothara  Vice Chairman

Next Post

Blessed Mar Mathew Makil Quiz Competition Winners Announced

Total
0
Share
error: Content is protected !!