ശ്രീപുരം:കെ.സി.വൈ.എല്‍. മലബാര്‍ റീജിയണിന്‍്റെ നേതൃത്വത്തില്‍ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കെ.സി.വൈ.എല്‍. മലബാര്‍ റീജിയണ്‍ പൂര്‍വ്വ നേതൃത്വ സംഗമവും ഡയറക്ടെഴ്സ്& അഡൈ്വസര്സ് മീറ്റും ശ്രീപുരത്ത് വച്ച് നടത്തപ്പെട്ടു.കെ.സി.വൈ.എല്‍. മലബാര്‍ റീജിയണ്‍ ഡയറക്ടര്‍ തോമസ് ചാക്കോ പതാക ഉയര്‍ത്തി . കെ.സി.വൈ.എല്‍. മലബാര്‍ റീജിയണ്‍ സെക്രട്ടറി അലന് ബിജു കാട്ടാമല സ്വാഗതം പറഞ്ഞു. മലബാര്‍ റീജിയണ്‍ ചാപ്ളയിന്‍ ഫാ.സൈജു മേക്കര ആമുഖപ്രഭാഷണം നടത്തി. കെ.സി.വൈ.എല്‍. മലബാര്‍ റീജിയണ്‍ പ്രസിഡന്‍്റ് ജാക്സണ് സ്റ്റീഫന്്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം മാര്‍. ജോസഫ് പണ്ടാരശ്ശേരില്‍ ഉദ്ഘാടനം ചെയ്തു . മുന്‍കാല മലബാര്‍ റീജിയണ്‍ സമിതി അംഗങ്ങളായ പി എസ് ജോസഫ് പുതുകുളത്തില്‍, സി. സജിത എസ്.ജെ.സി, സി. ജിന്‍സി എസ്.വി.എം , എന്‍ സി തോമസ് നെല്ലിക്കാകണ്ടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു. കെ.സി.വൈ.എല്‍. മലബാര്‍ റീജിയണ്‍ സി. അഡൈ്വസര്‍ സി. സുനി എസ്.വി.എം നന്ദി പറഞ്ഞു. കെ.സി.വൈ.എല്‍. സംഘടന *’ഇന്നലെ, ഇന്ന്, നാളെ’* എന്ന വിഷയത്തില്‍ മാര്‍. ജോസഫ് പണ്ടാരശ്ശേരില്‍ പിതാവുമായി മുന്‍കാല ഭാരവാഹികളും ഡയറക്ടേഴ്സും അഡൈ്വസറും ചര്‍ച്ചകള്‍ നടത്തി. അതോടൊപ്പം ‘ഇന്‍്റര്‍ ആക്റ്റീവ് സെഷനും’ നടത്തപ്പെട്ടു.
കെ.സി.വൈ.എല്‍. മലബാര്‍ റീജിയണ്‍ പൂര്‍വ്വ നേതൃത്വ സംഗമവും ഡയറക്ടെഴ്സ് & അഡൈ്വസര്സ് മീറ്റും നടത്തപ്പെട്ടു





