റോബോട്ടിക്സ് ശില്പശാല സംഘടിപ്പിച്ചു

മടമ്പം : മേരിലാന്‍ഡ് ഹൈസ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പഴയങ്ങാടി ഗവ. യു പി സ്‌കൂളില്‍ റോബോട്ടിക്സ് ശില്പശാല സംഘടിപ്പിച്ചു. മേരിലാന്‍ഡ് ഹൈസ്‌കൂള്‍ പ്രഥമ അധ്യാപകന്‍ ഷാജു ജോസഫിന്റെ അധ്യക്ഷതയില്‍ ശ്രീകണ്ഠപുരം നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. ബിജു ശില്പശാല ഉദ്ഘാടനം ചെയ്തു. പഴയങ്ങാടി ഗവ. യു പി സ്‌കൂള്‍ അദ്ധ്യാപിക ഹഫ്‌സത്ത് ആശംസ നേര്‍ന്നു. കൈറ്റ് മിസ്ട്രസ് സിസ്റ്റര്‍ ഷൈന പി ലൂക്കോസ്, കൈറ്റ് മാസ്റ്റര്‍ ലിബിന്‍ കെ. കുര്യന്‍ എന്നിവര്‍ പ്രസംഗിച്ചു.

അനുദിന ജീവിതത്തില്‍ റോബോട്ടുകളുടെ സാധ്യതയെ കുറിച്ചും ഇവയുടെ പ്രവര്‍ത്തന രീതികളെ കുറിച്ചും വിദ്യാര്‍ത്ഥികള്‍ക്ക് അവബോധം നല്‍കുന്ന സെഷനുകള്‍ ഉണ്ടായിരുന്നു. എല്‍ ഇ ഡി ലൈറ്റുകളും സെന്‍സര്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന കോഴിയും കുരുന്നുകള്‍ക്ക് രസകരമായ കാഴ്ചകളായി. മുഹിബുല്‍ ഹഖ്, ത്രിജിന്‍ ബിജു, നോയല്‍ മാനുവല്‍ ജോഷി, ഫാത്തിമത്തുല്‍ അസ, റിസ ഫാത്തിമ, ഫാത്തിമ പി പി എന്നിവര്‍ വിവിധ സെഷനുകള്‍ കൈകാര്യം ചെയ്തു. അദ്വൈത് ഓ, അശ്വനിത് കെ, ശ്രീദേവ് പി, ലിയ ഷെറിന്‍ എന്നിവര്‍ സാങ്കേതിക സഹായം നല്‍കി. മേരിലാന്‍ഡ് ഹൈസ്‌കൂള്‍ ഐ ടി കോര്‍ഡിനേറ്റര്‍ സ്റ്റീഫന്‍ തോമസ്, പഴയങ്ങാടി യു പി സ്‌കൂള്‍ പ്രഥമ അധ്യാപകന്‍ കെ പി കുമാരന്‍, സന്‍ഹാ ഫാത്തിമ, ഷിസ എ പി, ഫാത്തിമത്തുല്‍ നജ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

 

Previous Post

നവ വൈദികരെ ആദരിച്ചു

Next Post

ചെറുപുഷ്പ മിഷന്‍ ലീഗ് കണ്ണൂര്‍ റീജിയണ്‍- ബസോറ 2K26 – മിഷന്‍ ക്വിസ് നടത്തപ്പെട്ടു

Total
0
Share
error: Content is protected !!