രാജപുരം : കോട്ടയം അതിരൂപതയുടെ രണ്ടാമത്തെ മധ്യസ്ഥനായ വിശുദ്ധ പത്താം പീ യൂസിന്‍റെ നാമധേയത്തിലുള്ള രാജപുരം കോളേജിന്‍്റെ മുന്നില്‍ സ്ഥാപിച്ച ഗ്രോട്ടോയുടെ വെഞ്ചിരിപ്പ് മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ നിര്‍വഹിച്ചു. ഉന്നത വിദ്യാഭ്യാസരംഗത്ത് വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളിലൂടെ മലയോര ജനതയ്ക്കും വിശിഷ്യാ കോട്ടയം രൂപതയ്ക്കും എന്നും അഭിമാനമായ നിലകൊള്ളുന്ന രാജപുരം സെന്‍്റ് പയസ് ടെന്‍ത് കോളേജിന്‍്റെ നിറ ചാര്‍ത്താണ് ഈ ഗ്രോട്ടോ. വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, കാസര്‍ഗോഡ് എംപി രാജ്മോഹന്‍ ഉണ്ണിത്താന്‍, കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ബിജു ജോസഫ്, ബര്‍സര്‍ ഫാ. ജോബിന്‍ പ്ളാച്ചേരി പുറത്ത് എന്നിവര്‍ സന്നിഹിതരായിരുന്നു.
രാജപുരം സെന്‍റ് പയസ് ടെന്‍ത് കോളേജില്‍ വി. പത്താം പീയുസിന്‍്റെനവീകരിച്ച ഗ്രോട്ടോയുടെ വെഞ്ചരിപ്പ് നടത്തി.





