ഓസ്ട്രിയന്‍ ക്നാനായ കത്തോലിക്കാ കമ്മ്യൂണിറ്റിയുടെ 2026-2028 വര്‍ഷത്തേക്കുള്ള പുതിയ ‘Mother Mary’കമ്മറ്റി അംഗങ്ങള്‍ സ്പിരിച്ചല്‍ ഡയറക്ടര്‍ ഫാദര്‍. ജിജോ ഇലവുംവങ്കച്ചാലില് ചൊല്ലിക്കൊടുത്ത സത്യപ്രതിജ്ഞ ഏറ്റുചൊല്ലി അധികാരത്തില്‍ വന്നു. തുടര്‍ന്ന് നടന്ന യോഗത്തില്‍ AKCC യുടെ നവസാരഥികള്‍ ചുമതലകള്‍ ഏറ്റെടുത്തു. പ്രസിഡണ്ട് :ജോബി മാറമംഗലം; വൈസ് പ്രസിഡണ്ട് നിമ്മി കൊച്ചുപറബില്‍; ജനറല്‍ സെക്രട്ടറി ജൂഡി ചെറുപുഷ്പാലയം; ജോയിന്‍ സെക്രട്ടറി ജിനി തറമംഗലം, ട്രഷറാര്‍ ഫിജി ഇലവുങ്കല്‍, ജോയിന്‍ ട്രഷറാര്‍ ജയിംസ് മാക്കീല്‍ തുടങ്ങീയവര്‍ ആയിരിക്കും. Pro ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ചാര്‍ജ് മിഷാ മാക്കീലും, ഫെബിന ഇലവുങ്കലും ,സാന്റോ മാരമംഗലം,ജോനാ തറമംഗലം ; സ്പോര്‍ട്സ് ഇന്‍ ചാര്‍ജ് മാരായി ജിന്സണ് പെരൂനിലത്തില്‍, സ്റ്റീഫന്‍ പുത്തന്‍പുരയ്ക്കല്‍ എന്നിവരെയും പ്രോഗ്രാം കോര്‍ഡിനേറ്ററായി എബി കൊച്ചുപറമ്പില്‍, റോസ് മേരി വിളങ്ങാട്ടുശ്ശേരിയില്‍ ,അനില പുത്തന്‍പുരയ്ക്കല്‍, പ്രിയങ്ക കണ്ണാംപടം എന്നിവരും ചുമതല ഏറ്റെടുത്തു.
ടൂര്‍ കോഡിനേറ്ററായി ടോമി പീടികപറമ്പില്‍ ,അലക്സ് വിളങ്ങാട്ടുശ്ശേരിയില്‍, തോമസ് മുളയ്ക്കല്‍ ,ആന്റണി മാധവ പള്ളിയില്‍ എന്നിവരേയും വുമണ്‍സ് ഫോറം റെപ്രസെന്ററ്റീവ് ആയി നൈസി കണ്ണാംപടം, ഡെയ്സി മാധവപള്ളി ,മോളി മുളക്കല്‍, അന്നമ്മ അരീച്ചിറകാലായില്‍ എന്നിവരെയും പ്രസ്തുത യോഗത്തില്‍ തിരഞ്ഞെടുത്തു യൂത്ത് റെപ്രെസെന്റേറ്റീവ് ആയി അല്‍മീ വിളങ്ങാട്ടുശ്ശേരിയില്‍, ജസബല്‍ പെരൂനിലത്തില്‍, അലന് അരിച്ചിറക്കാലായില്‍ എന്നിവരും; എക്സിക്യൂട്ടീവ് മെമ്പേഴ്സ് ആയി ചാക്കോച്ചന് വട്ടനിരപ്പില്‍,,മാത്യു പടിഞ്ഞാറക്കാലയില് സണ്ണി അരിച്ചിറക്കാലായില്‍, ജോജന്‍ തറമംഗലത്തില്‍ എന്നിവരും; എക്സ് ഒഫീഷോ ആയി രാജേഷ് കടവിലും ആയിരിക്കും. വിശ്വാസത്തിതില് ഊന്നിക്കൊണ്ട് ഓസ്ട്രിയയില്‍ കനാനായ സമുദായത്തെ അതിന്റെ തനിമയില്‍ നിലനിര്‍ത്തുന്നതിന് വേണ്ടിയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും കാഴ്ച വെക്കുന്നതിനോടൊപ്പം വ്യത്യസ്തവും പുതുമയാര്‍ന്നതുമായ പ്രോഗ്രാമുകള്‍ വരും വര്‍ഷങ്ങളില്‍ സംഘടിപ്പിക്കും എന്ന് പ്രസ്തുത യോഗത്തില്‍ പുതിയ നേതൃത്വം ഉറപ്പു നല്കി.





