ദൈവദാസന്‍ തൊമ്മിയച്ചന്‍ മെമ്മോറിയല്‍ ഇന്‍റര്‍ സ്കൂള്‍ ക്വിസ് മത്സരം

ചേവരമ്പലം : സെന്‍്റ് മേരീസ് ഇംഗ്ളീഷ് മീഡിയം സ്ക്കൂളില്‍ വര്‍ഷം തോറും നടത്താറുള്ള പൂതത്തില്‍ തൊമ്മിയച്ചന്‍ മെമ്മോറിയല്‍ ഇന്‍്റര്‍ സ്ക്കൂള്‍ ക്വിസ് മത്സരങ്ങള്‍ (മരിയന്‍ മൈന്‍്റ് സ്പാര്‍ക്, സീസണ്‍- 6) ജൂബിലി മെമ്മോറിയല്‍ ഓപ്പണ്‍ സ്റ്റേഡിയത്തില്‍ വച്ച് നടത്തി.ദേവഗിരി സെന്‍്റ് ജോസഫ് കോളേജിലെ അസിസ്റ്റന്‍്റ് പ്രൊഫസര്‍ മനു ആന്‍്റണിയായിരുന്നു ക്വിസ് മാസ്റ്റര്‍. ഹൈസ്ക്കൂള്‍ സെക്ഷനില്‍ യഥാക്രമം, ശ്രീ.ഗോകുലം പബ്ളിക് സ്കൂള്‍ ഒന്നാം സ്ഥാനം, ജി.എച്ച്.എസ്.എസ് പെരിങ്ങളം രണ്ടാം സ്ഥാനം, സെന്‍്റ് ജോസഫ് ബോയ്സ് എച്ച്.എസ്.എസ് മൂന്നാം സ്ഥാനം എന്നിവ കരസ്ഥമാക്കി. യു.പി സെക്ഷനില്‍ യഥാക്രമം ചേവായൂര്‍ ഭവന്‍സ് ഒന്നാം സ്ഥാനം, പ്രസന്‍്റേഷന്‍ എച്ച്.എസ്.എസ് ചേവായൂര്‍ രണ്ടാം സ്ഥാനം, വേദവ്യാസ വിദ്യാലയം മൂന്നാം സ്ഥാനവും നേടി മലബാര്‍ റീജിയണല്‍ സുപ്പീരിയര്‍ സി. ഷൈന എസ്.ജെ.സി ചടങ്ങ് ഉദ്ഘാടനം ചെയ്തു . സ്കൂള്‍ മാനേജര്‍ സി. സോളി സ്വാഗതം പറഞ്ഞു. സെന്‍്റ് മേരീസ് ഹൈസ്ക്കൂള്‍ പ്രിന്‍സിപ്പാള്‍ സി. ആനീസ് പ്രസംഗിച്ചു . കോ- ഓര്‍ഡിനേറ്റര്‍ രാധാ സലൂജ നന്ദി പറഞ്ഞു. എല്‍.പി സെക്ഷനില്‍ സില്‍വര്‍ ഹില്‍സ് പബ്ളിക് സ്കൂള്‍ ഒന്നാം സ്ഥാനത്തും സില്‍വര്‍ ഹില്‍സ് എച്ച്.എസ്.എസ് രണ്ടാം സ്ഥാനത്തും സെന്‍്റ് ഫ്രാന്‍സിസ് എച്ച്.എസ്.എസ് മൂന്നാം സ്ഥാനവും നേടി.

Previous Post

കണ്ടത്തെിയ സ്വര്‍ണ്ണമോതിരം ഉടമയ്ക്ക് തിരികെ നല്‍കി KCYL അംഗങ്ങള്‍

Next Post

കുട്ടികളുടെ അഭിരുചിക്ക് അനുസരിച്ച് പാഠ്യവിഷയങ്ങള്‍ തെരഞ്ഞെടുക്കണം: മന്ത്രി വി.എന്‍.വാസവന്‍

Total
0
Share
error: Content is protected !!