ചിക്കാഗോ: കെ.സി.എസ് ചിക്കാഗോയുടെ 2026-ലെ യുവജനോത്സവം മാര്‍ച്ച് 21-ന് ശനിയാഴ്ച രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെ ഡസ്പ്ലെയിന്‍സ് കമ്മ്യൂണിറ്റി സെന്ററില്‍ നടക്കും.
യുവജനോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായി ജെസ്ലിന് പ്ലാന്താനത്തിനെ ഈ വര്‍ഷത്തെ കോര്‍ഡിനേറ്ററായി നിയമിച്ചു. കെ.സി.എസ് ചിക്കാഗോയുടെ വിവിധ ബോര്‍ഡുകളില്‍ പ്രവര്‍ത്തിച്ച അനുഭവവും, മുന്‍ വര്‍ഷങ്ങളില്‍ യുവജനോത്സവം വിജയകരമായി സംഘടിപ്പിച്ച പരിചയവും ജെസ്ലിനുണ്ട്. ഉത്തരവാദിത്വങ്ങള്‍ കാര്യക്ഷമമായും സമര്‍പ്പണബോധത്തോടെയും നിര്‍വഹിക്കുന്നതാണ് ജെസ്ലിന്റെ പ്രവര്‍ത്തനരീതി.





