മടമ്പം : മേരിലാന്റ് ഹൈസ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ മടമ്പം ബി സി എം ക്ലബ്ബ് ലൈബ്രറിയില്‍ സൈബര്‍ സുരക്ഷയെ സംബന്ധിച്ച് പരിശീലനം സംഘടിപ്പിച്ചു. തളിപ്പറമ്പ് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം പി ടി ജോണിന്റെ അധ്യക്ഷതയില്‍ ശ്രീകണ്ഠപുരം നഗരസഭ കൗണ്‍സിലര്‍ അഗസ്റ്റിന്‍ വെള്ളച്ചാലില്‍ പരിശീലനം ഉദ്ഘാടനം ചെയ്തു. കൈറ്റ് മാസ്റ്റര്‍ ലിബിന്‍ കെ. കുര്യന്‍ ആമുഖ പ്രഭാഷണവും പ്രഥമ അധ്യാപകന്‍ ഷാജു ജോസഫ് മുഖ്യ പ്രഭാഷണവും നടത്തി. ക്ലബ്ബ് പ്രസിഡന്റ് ബിനോയ് മുല്ലൂര്‍, കൈറ്റ് മിസ്ട്രസ് സിസ്റ്റര്‍ ഷൈന, എയ്ബല്‍ സജി, റന ഫാത്തിമ എന്നിവര്‍ പ്രസംഗിച്ചു.
സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിലെ ആള്‍മാറാട്ടം മുതല്‍ വെര്‍ച്വല്‍ അറസ്റ്റ് വരെയുള്ള വിവിധ വിഷയങ്ങളില്‍ കുട്ടികള്‍ മുതിര്‍ന്നവര്‍ക്ക് അവബോധം നല്‍കി. മുഹമ്മദ് മാസിന്‍, രജ ഫാത്തിമ, ഫാത്തിമത്ത് സിയ എന്നിവര്‍ വിവിധ സെഷനുകള്‍ നയിച്ചു. ആദിദേവ്, മുഹമ്മദ് ഹിഷാം, അപര്‍ണ, നസ്രിന്‍ റഹ്‌മാന്‍ എന്നിവര്‍ സാങ്കേതിക സഹായം നല്‍കി. പരിശീലനത്തിന്റെ ഭാഗമായി സൈബര്‍ സുരക്ഷ സംബന്ധിച്ച് പാലിക്കേണ്ട മുന്‍കരുതലുകള്‍ വിശദമാക്കുന്ന ലഘുലേഖ കുട്ടികള്‍ വിതരണം ചെയ്തു. ഹംദാന്‍ യാസര്‍, സംഗീത്, ഫാത്തിമ, ഷെന്‍സ വാരിദ് എന്നിവര്‍ നേതൃത്വം നല്‍കി.





