റിവ്യൂ മീറ്റിങ് നടത്തി

കണ്ണൂര്‍:കോട്ടയം അതിരൂപതയുടെ സാമൂഹിക സേവനവിഭാഗമായ മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി (നബാര്‍ഡ്)-ന്റെ സഹകരണത്തോടെ ഏറ്റെടുത്ത് പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ആദ്യത്തെ പന്നിവളര്‍ത്തല്‍ കൃഷിക്കാരുടെ കൂട്ടായ്മയായ പിഗ്ഗ് മാസ്റ്റേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ റിവ്യൂ മീറ്റിങ് ശ്രീപുരം മാസ്സ് സെന്‍ട്രല്‍ ഓഫീസില്‍ വച്ച് നടത്തി. യോഗത്തില്‍ കണ്ണൂര്‍ജില്ല എ. ജി. എം. ജിഷിമോന്‍ അദ്ധ്യക്ഷത വഹിച്ചു. മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി സെക്രട്ടറി ഫാ. സിബിന്‍ കൂട്ടകല്ലുങ്കല്‍ സ്വാഗതം ആശംസിച്ചു. പിഗ്ഗ് മാസ്റ്റേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ പങ്കെടുത്തു. കമ്പനിയുടെ നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.

 

Previous Post

രാജപുരം സെന്റ് പയസ് കോളേജില്‍ ദേശീയ സെമിനാര്‍ സമാപിച്ചു

Next Post

സൈബര്‍ സുരക്ഷാ പരിശീലനം

Total
0
Share
error: Content is protected !!