കിടങ്ങൂര്‍: ഹയര്‍ സെക്കണ്ടറിവിഭാഗം സില്‍വര്‍ജൂബിലി വര്‍ഷത്തില്‍ സംഘടിപ്പിച്ച കലാകായിക, ക്വിസ് മത്സരവിജയികള്‍ക്കും, കൈപ്പുഴ സെന്‍്റ്.ജോര്‍ജ് സ്കൂളില്‍വച്ച് നടന്ന ബി.സി.എം ഫുട്ബോള്‍,വടംവലിമത്സരവിജയികള്ക്കുമുള്ള സമ്മാന വിതരണഠ വിക്ടറിഡേയായി കിടങ്ങൂര്‍സെന്റ് മേരീസ് എച്ച്.എസ്.എസില്‍ ആഘോഷിച്ചു. ഫുട്ബോള്‍ , ഫെയര്‍ പ്ളേ ട്രോഫി, വടംവലി മൂന്നാംസ്ഥാനം വിജയികളെ പ്രത്യേകം ആദരിച്ചു.സ്കൂള്‍ പ്രിന്‍സിപ്പാള്‍ ഷെല്ലി ജോസഫ്,സീനിയര്അസിസ്റ്റന്്റ് സ്റ്റീഫന്‍സണ്‍ അബ്രാഹം, സ്റ്റാഫ്സെക്രട്ടറി മാത്യു സിറിയക്, ആര്‍ട്സ് കണ്‍വീനര്‍ ജിന്‍സി ഫിലിപ്പ്, സ്പോര്‍ട്സ് കണ്‍വീനര്‍ ബിജോ സൈമണ്‍ ,കരിയര്‍ ഗൈഡ് വേണുപത്മനാഭന് ,മറ്റ് അധ്യാപകര്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.






