സ്‌കൂള്‍ വാര്‍ഷികവും യാത്രയയപ്പ് സമ്മേളനവും

മടമ്പം : മേരിലാന്റ് ഹൈസ്‌കൂളിലെ ഈ അധ്യയന വര്‍ഷത്തെ സ്‌കൂള്‍ വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും ഏറെ വിപുലമായി കൊണ്ടാടി. കോട്ടയം അതിരൂപതാ കോര്‍പ്പറേറ്റ് എഡ്യൂക്കേഷണല്‍ ഏജന്‍സി സെക്രട്ടറി ഫാ. ഡോ. തോമസ് പുതിയകുന്നേല്‍ ആധ്യക്ഷം വഹിച്ച സമ്മേളനം ശ്രീകണ്ഠപുരം മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ അഡ്വ. ഇ. വി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സീ കേരളം സരിഗമപാ ഫസ്റ്റ് റണ്ണര്‍ അപ്പും സ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയും ആയ തേജസ് കെ. മുഖ്യാതിഥി ആയിരുന്നു. ദീര്‍ഘകാലത്തെ അധ്യാപന സപര്യയ്ക്ക് ശേഷം സര്‍വ്വീസില്‍ നിന്നും പടിയിറങ്ങുന്ന എല്‍ പി വിഭാഗം അദ്ധ്യാപിക തങ്കമ്മ പീറ്റര്‍, കായിക അദ്ധ്യാപിക മിനി ജോസഫ് എന്നിവര്‍ക്ക് സമുചിതമായ യാത്രയയപ്പു നല്‍കി.

സ്‌കൂള്‍ മാനേജര്‍ ഫാ. സജി മെത്താനത്ത് അനുഗ്രഹപ്രഭാഷണം നടത്തി. മുനിസിപ്പല്‍ കൗണ്‍സിലര്‍ അഗസ്റ്റിന്‍ വെള്ളച്ചാലില്‍, പി ടി എ പ്രസിഡന്റ് സജി ഞരളക്കാട്ടുകുന്നേല്‍, മദര്‍ പി ടി എ പ്രസിഡന്റ് ആശാ മായ, സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി റോയ്മോന്‍ ജോസ്, സ്‌കൂള്‍ ലീഡര്‍ മുഹമ്മദ് സമീല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പ്രഥമ അധ്യാപകന്‍ ഷാജു ജോസഫ് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സീനിയര്‍ അസിസ്റ്റന്റ് എന്‍. എം. ബിജുമോന്‍ സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ ലിജോ പുന്നൂസ് നന്ദിയും പറഞ്ഞു. പാഠ്യ രംഗത്ത് മികവ് പുലര്‍ത്തിയ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു. വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവര്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി. കലാ കായിക ശാസ്‌ത്രോത്സവങ്ങളില്‍ മികവ് പുലര്‍ത്തിയ ഹൗസുകള്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്തു. കുട്ടികളുടെ വൈവിധ്യമേറിയ കലാപരിപാടികള്‍ വാര്‍ഷികാഘോഷം വര്‍ണാഭമാക്കി.

Previous Post

സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്കായി സാമൂഹ്യ അവബോധ പഠന ശിബിരം സംഘടിപ്പിച്ചു

Next Post

ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

Total
0
Share
error: Content is protected !!