മാര്‍ അലക്സാണ്ടര്‍ ചൂളപ്പറമ്പിലിന്‍െറ 75ാം ചരമവാര്‍ഷികം സമാപിച്ചു

കോട്ടയം രൂപതയുടെ രണ്ടാമത്തെ മെത്രാനും തിരുഹൃദയ ദാസ സമൂഹത്തിന്‍്റെ സ്ഥാപക പിതാവുമായ അഭിവന്ദ്യ ചൂളപ്പറമ്പില്‍ ചാണ്ടി മെത്രാന്‍്റെ 75 മാം ചരമവാര്‍ഷികം തിരുഹൃദയക്കുന്നില്‍ സമാപിച്ചു. കോട്ടയം രൂപതയുടെ ചരിത്രത്താളുകളില്‍ തന്‍്റെ വ്യക്തിപ്രഭാതം കൊണ്ടും പ്രവര്‍ത്തന മികവുകൊണ്ടും ഇടംപിടിച്ച അഭിവന്ദ്യ പിതാവ്, പുനരൈക്യ പ്രസ്ഥാനത്തിലൂടെ കത്തോലിക്കാ വിശ്വാസം സ്വീകരിച്ചവര്‍ക്ക് തങ്ങളുടെ ആരാധനാക്രമം നിലനിര്‍ത്തുവാനും അത് പാലിക്കുവാനും വേണ്ട അനുവാദം നേടിയെടുത്തു.
കോട്ടയം അതിരൂപതയില്‍ മാത്രമായി കഴിഞ്ഞിരുന്ന ക്നാനായ മക്കള്‍ക്ക് കണ്ണൂര്‍ ,കാസര്‍ഗോഡ് ജില്ലകളിലേക്ക് കുടിയേറുവാനും അതുമൂലം ഭൗതിക വളര്‍ച്ച ഉണ്ടാകുവാനും സാധിച്ചത് അഭിവന്ദ്യ പിതാവിന്‍റെ ദീര്‍ഘവീക്ഷണം ഒന്നുകൊണ്ട് മാത്രമാണ്. രാജപുരം മടമ്പം റാണിപുരം എന്നീ സ്ഥലങ്ങളിലേക്ക് ക്നാനായ മക്കള്‍ കുടിയേറി പാര്‍ക്കാന്‍ പിതാവ് അവസരം ഒരുക്കി. ക്നാനായക്കാരായ പുരുഷന്മാരില്‍ സന്യാസജീവിതം നയിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി പിതാവ് 1921ല്‍ സ്ഥാപിച്ച തിരുഹൃദയക്കുന്ന് (osh) ആശ്രമത്തില്‍ ഇന്ന് 103 വൈദികരും 35 ഓളം വൈദിക വിദ്യാര്‍ഥികളും ഉണ്ട്.

ചരമവാര്‍ഷിക സമാപനത്തിന്‍െറ ഭാഗമായി കോട്ടയം അതിരൂപത അധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തയുടെ മുഖ്യ കര്‍മ്മികത്വത്തില്‍ അനുസ്മരണ ബലി അര്‍പ്പിച്ചു. തുടര്‍ന്ന്
ഐതൗസ ഓഡിറ്റോറിയത്തില്‍ നടന്ന അനുസ്മരണ സമ്മേളനത്തില്‍ ഒ.എസ്.എച്ച്. സുപ്പീരിയര്‍ ജനറല്‍ റവ. ഡോ. ജോസ് കന്നുവെട്ടിയേല്‍ അധ്യക്ഷത വഹിച്ചു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി മുഖ്യാതിഥിയായിരുന്നു. കോട്ടയം അതിരൂപതയില്‍ ഇടവകകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ഉന്നമനത്തിനായി അക്ഷീണം പ്രയത്നിച്ച വ്യക്തിയായിരുന്നു മാര്‍ അലക്സാണ്ടര്‍ ചൂളപ്പറമ്പിലെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുസ്മരണ പ്രഭാഷണത്തില്‍ പറഞ്ഞു.

അതിരൂപതയുടെ രണ്ടാമത്തെ ബിഷപ്പായി മാര്‍ അലക്സാണ്ടര്‍ ചൂളപ്പറമ്പില്‍ സ്ഥാനമേല്‍ക്കുമ്പോള്‍ വികസനം മാത്രമായിരുന്നു മുഖ്യലക്ഷ്യം. മലബാര്‍ കുടിയേറ്റത്തിലും ഒ.എസ്.എച്ച് സ്ഥാപിച്ചതിലും മലങ്കരപുനരൈക്യത്തിനും അദ്ദേഹം നിര്‍ണായക സംഭാവനകള്‍ നല്കിയിട്ടുണ്ട്. അതിരൂപതയുടെ ശക്തീകരണം ആരംഭിച്ചു മുന്നോട്ടു കൊണ്ടുപോയതും മാര്‍ ചൂളപ്പറമ്പിലാണെന്നും മാര്‍ ആലഞ്ചേരി അനുസ്മരിച്ചു. സുവനീര്‍ പ്രകാശനം കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, അതിരൂപതാ വികാരി ജനറാള്‍ ഫാ. തോമസ് ആനിമൂട്ടിലിനു കോപ്പി നല്കി നിര്‍വഹിച്ചു. വികാരി ജനറാള്‍മാരായ ഫാ. തോമസ് ആനിമൂട്ടില്‍, ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, സെന്‍്റ് ജോസഫ് കോണ്‍ഗ്രിഗേഷന്‍ മദര്‍ ജനറല്‍ സിസ്റ്റര്‍ അനിത എസ്.ജെ.സി. എന്നിവര്‍ അനുസ്മരണം നടത്തി.ഒ.എസ്.എച്ച്. ജനറല്‍ കൗണ്‍സിലര്‍മാരായ ഫാ. റെജി മുട്ടത്തില്‍, ഫാ. ജിസ്മോന്‍ പുത്തന്‍പറമ്പില്‍, ഒ.എസ്.എച്ച്. വികാരി ജനറല്‍ ഫാ. ജോസ് ചിറയില്‍ പുത്തന്‍പുരയില്‍, ഫാ. ബിജി പല്ളോന്നില്‍ ഒ.എസ്.എച്ച് എന്നിവര്‍ പ്രസംഗിച്ചു.

Previous Post

ബി സി എം ഫുട്ബോള്‍ ടൂര്‍ണമെന്‍്റ് : കൈപ്പുഴ ജേതാക്കള്‍.

Next Post

ചരിത്രം മറന്നുള്ള ജീവിതം അരുത് – മാര്‍ മാത്യു മൂലക്കാട്ട്

Total
0
Share
error: Content is protected !!