ദേശീയ ജൂനിയര്‍ റോവിംഗില്‍ സ്വര്‍ണ്ണം നേടി ലയ വിനോജ്

മാലക്കല്ല്: ഭോപ്പാലില്‍ നടന്ന ദേശീയ ജൂനിയര്‍ റോവിംഗ് മീറ്റില്‍ സ്വര്‍ണ്ണവും വെള്ളിയും നേടി ലയ വിനോജ് ക്‌നാനായ സമുദായത്തിന് അഭിമാനമായി. 4 പേര്‍ തുഴയുന്ന വിഭാഗത്തില്‍ സ്വര്‍ണ്ണവും 8 പേരുടെ വിഭാഗത്തില്‍ വെള്ളിയുമാണ് ലഭിച്ചത്. 2023 ല്‍ സബ് ജൂനിയര്‍ ഗെയിംസില്‍ സ്വര്‍ണ്ണം നേടിയ ടീമിലും 2024 ല്‍ പൂനൈയില്‍ നടന്ന ദേശീയ മത്സരത്തില്‍ വെള്ളി നേടിയ ടീമിലും ലയ അംഗമായിരുന്നു. ഇപ്പോള്‍ ഏഷ്യന്‍ ഗെയിംസിന്റെ ക്യാമ്പിലേയ്ക്കും സെലക്ഷന്‍ ലഭിച്ചിട്ടുണ്ട്. ആലപ്പുഴ എസ്.ഡി.വി എച്ച്.എസ്.എസ്-ല്‍ +1 വിദ്യാര്‍ത്ഥിനിയും മാലക്കല്ല് ഇടവക കോളിച്ചാല്‍ ചെമ്മനാട്ട് വിനോജ് മത്തായി – മീന ദമ്പതികളുടെ മകളുമാണ് ലയ. സഹോദരങ്ങള്‍: സായ, ആക്‌സല്‍

Previous Post

Prof. Kandoth Memorial and Elocution Competition Held at BCM College, Kottayam

Next Post

Laya Vinoy Wins Gold at National Junior Rowing Championship

Total
0
Share
error: Content is protected !!