തൂവാനീസ : കോട്ടയം അതിരൂപത വിശ്വാസപരിശീലന കമ്മീഷന്റെ നേതൃത്വത്തില്‍ വിശ്വാസ പരിശീലന അധ്യാപകര്‍ക്കായി ‘ചോസണ്‍ മീറ്റ്’ എന്ന പേരില്‍ അതിരൂപതതതാതല സംഗമം തൂവാനീസ്സ പ്രാര്‍ത്ഥനാലയത്തില്‍ നടത്തപ്പെട്ടു.വിശ്വാസപരിശീലന രംഗത്ത് പ്രവര്‍ത്തിക്കുന്ന അധ്യാപകരുടെയും പ്രവര്‍ത്തകരുടെയും ആത്മീയ-മാനസിക ഉണര്‍വിനായി ഒരുക്കിയ ഈ സംഗമത്തില്‍ അതിരൂപതയിലുടനീളം നിന്നുള്ള അധ്യാപകര്‍ പങ്കെടുത്തു.കോട്ടയം അതിരൂപതസഹായ മെത്രാന്‍ മാര്‍. ജോസഫ് പണ്ടാരശ്ശേരില്‍ പിതാവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ അര്‍പ്പിച്ച വി. കുര്‍ബാനയോടെ സംഗമം ആരംഭിച്ചു.യോഗത്തില്‍ വിശ്വാസപരിശീലന കമ്മീഷന്‍ അംഗമായ ടോം മാത്യു കരിക്കുളം സ്വാഗതം നിര്‍വഹിച്ചു. കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരി പിതാവിന്റെ അദ്ധ്യക്ഷപ്രസംഗത്തില്‍ ആത്മീയ ദൗത്യത്തിനുള്ള വിശ്വാസ പരിശീലകരുടെ നിസ്വാര്‍ത്ഥ സമര്‍പ്പണത്തെ പ്രശംസിച്ചു. ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാര്‍ തോമസ് തറയില്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
യോഗത്തില്‍ നീറിക്കാട് സണ്‍ഡേ സ്‌ക്കൂളിലെ വിദ്യാര്‍ഥികളുടെ ഡാന്‍സ് അവതരണം നടന്നു.
വിസിറ്റേഷന്‍ സഭ സൂപ്പീരിയര്‍ സി. ഇമ്മാക്കുലേറ്റ് ആശംസകള്‍ അര്‍പ്പിച്ചു. ഫാ ജോയി കറുകപ്പറമ്പില്‍ എഴുതി അതിരൂപത വിശ്വാസ പരിശീലന കമ്മീഷന്‍ പബ്ലിഷ് ചെയ്യുന്ന ‘വി:കുര്‍ബാന പ്രതികങ്ങളുടെ അര്‍ത്ഥതലങ്ങള്‍ ചോദ്യോത്തരങ്ങളിലൂടെ’ എന്ന പുസ്തകം പാസ്റ്ററല്‍ കോര്‍ഡിനേറ്റര്‍ ഫാ. മാത്യു മണക്കാട്ട് പരിചയപ്പെടുത്തുകയും മാര്‍. തോമസ് തറയില്‍ പിതാവ് മാര്‍. ജോസഫ് പണ്ടാരശ്ശേരില്‍ പിതാവിന് നല്‍കി പ്രകാശനം ചെയ്തു. വിശ്വാസപരിശീലന കമ്മീഷന്‍ അംഗമായ മാത്യുസ് ജെറി കൃതജ്ഞത നിര്‍വഹിച്ചു. തുടര്‍ന്ന് ജീസസ് യൂത്ത് പ്രവര്‍ത്തകനും മോട്ടിവേഷന്‍ സ്പീക്കറുമായ ജിത്തിന്റെ നേതൃത്വത്തില്‍ Praise and worship ഉം ദിവ്യകാരുണ്യ ആരാധനയും പ്രദിക്ഷണവും നടത്തപ്പെട്ടു. പരിപാടിയ്ക്ക് വിശ്വാസപരിശീലന കമ്മീഷന്‍ നേതൃത്വം നല്‍കി.





