കണ്ണൂര്‍:കോട്ടയം അതിരൂപതയുടെ സാമൂഹിക സേവനവിഭാഗമായ മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി, കണ്ണൂര്‍ കോര്പ്പറേഷന് പരിധിയിലെ പുഴാതി സോണല്‍ തുളിച്ചേരി അങ്കണവാടിയില്‍ വച്ച് ഭരണഘടനയുടെ 76-ാം വാര്‍ഷികം സംഘടിപ്പിച്ചു. അങ്കണവാടി വര്‍ക്കര്‍ അനുഷ സ്വാഗതം ആശംസിച്ചു. മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ലീഗല്‍ കൗണ്‍സിലര്‍ അഡ്വ. രേഖ. കെ. സി ക്ലാസ്സ് നയിച്ചു. നമ്മുടെ മൗലീക അവകാശങ്ങള്‍, മൗലീക കടമകള്‍, സ്ത്രീ-പുരുഷ സമത്വം, ലിംഗവിവേചനം നിരോധിക്കല്‍ എന്നീ വിഷയങ്ങളെക്കുറിച്ച് വിശദമായി ക്ലാസ്സില്‍ പറയുകയുണ്ടായി. മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ലീഗല്‍ കൗണ്‍സിലര്‍ അഡ്വ. രേഖ. കെ. സി ക്ലാസ്സ് നയിച്ചു. ആശാവര്‍ക്കര്‍ ഗീത നന്ദി പറഞ്ഞു. ബിന്ദു, റീന, എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.






