കരിങ്കുന്നം: സെന്റ്. അഗസ്റ്റിന്‍സ് സ്‌കൂളില്‍ ഭരണഘടന ദിനാചരണം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. സ്‌കൂളിലെ സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്റെയും, മലയാള മനോരമ നല്ലപാഠം പദ്ധതിയുടെയും, നേതൃത്വത്തിലാണ് ദിനാചരണ പരിപാടി സംഘടിപ്പിച്ചത്.
സ്‌കൂള്‍ പ്രധാന അധ്യാപിക സിസ്റ്റര്‍ നമിത ദിനാചരണ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.
ഭരണഘടന നമുക്ക് പ്രധാനം ചെയ്യുന്ന മൗലിക അവകാശങ്ങള്‍ അനുഭവിക്കുന്നതോടൊപ്പം, മൗലിക കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കുവാനും നമുക്ക് ഓരോരുത്തര്‍ക്കും കടമയുണ്ടെന്ന് പ്രധാന അധ്യാപിക ഉദ്ഘാടന സന്ദേശത്തില്‍ പറഞ്ഞു.
വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് കരം ഹൃദയത്തോട് ചേര്‍ത്തു പിടിച്ച്, ഭരണഘടനയുടെ ആമുഖം വായിച്ചു കൊണ്ടാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.
തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ ഭാരതത്തിന്റെ കട്ട് ഔട്ട് ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്, ഇന്ത്യ എന്ന രാജ്യത്തെ താങ്ങി നിര്‍ത്തുന്ന തൂണുകളാണ് ഭരണഘടന എന്ന പ്രതീകാത്മകമായ സന്ദേശം വിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ന്നു നല്‍കി.
വിദ്യാര്‍ത്ഥികള്‍ എല്ലാവരും തങ്ങളുടെ ക്ലാസുകളിലും ഭരണഘടനയുടെ ആമുഖ വായന പരിപാടിയും സംഘടിപ്പിച്ചു.
ദിനാചരണ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ഭരണഘടന ക്വിസ് മത്സരത്തിന് അധ്യാപിക നീതുമോള്‍ ബെന്നി നേതൃത്വം നല്‍കി.
സോഷ്യല്‍ സയന്‍സ് ക്ലബ്ബ് കോ ഓര്‍ഡിനേറ്റര്‍ സുനിത മേരി, അധ്യാപകരായ ഷിജു കെ എബ്രഹാം, മലയാള മനോരമ നല്ല പാഠം പദ്ധതിയുടെ കോ ഓര്‍ഡിനേറ്റര്‍ ജിനോ തോമസ് കാരുപ്ലാക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. സ്‌കൂളിലെ സോഷ്യല്‍ സയന്‍സ് ക്ലബ്ബ് അംഗങ്ങള്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.





