കണ്ണൂര്‍:കോട്ടയം അതിരൂപതയുടെ സാമൂഹിക സേവനവിഭാഗമായ മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി, കണ്ണൂര്‍ ജില്ലയിലെ പേരാവൂര്‍ ഗ്രാമപഞ്ചായത്തിലെ കളകുടുംബ് അങ്കണവാടി പരിധിയിലുള്ള സ്ത്രീകള്‍ക്കായി ഗാര്‍ഹികപീഢന നിരോധന നിയമം എന്ന വിഷയത്തില്‍ ബോധവത്ക്കരണ പരിപാടി നടത്തി. വാര്‍ഡ് മെമ്പര്‍ നിഷ ബാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ലീഗല്‍ കൗണ്‍സിലര്‍ അഡ്വ. രേഖ. കെ. സി ക്ലാസ്സ് നയിച്ചു. ഗാര്‍ഹികപീഢന നിരോധന നിയമത്തിന്റെ വിവിധ തലങ്ങളെക്കുറിച്ച് വിശദമായി ക്ലാസ്സില്‍ പറയുകയുണ്ടായി. അങ്കണവാടിവര്‍ക്കര്‍ ശ്യാമള, ആശാവര്‍ക്കര്‍ സുഹറ, സ്മിത എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.






