ബെന്‍ഡിഗോയുടെ മണ്ണില്‍ തരംഗമായി KNANAYA PHANTOMS FC അരങ്ങേറ്റം

ബെന്‍ഡിഗോ സോഷ്യല്‍ ക്ലബ് അണിയിച്ചൊരുക്കിയ BSC BENDIGO CUP 2025 ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിലൂടെ മെല്‍ബണ്‍ ക്നാനായ ഫാന്റംസ് ഫുട്‌ബോള്‍ ക്ലബ് അരങ്ങേറ്റം കുറിച്ചു. സിജോ ചാലായില്‍ ടീം മാനേജരായും ഫ്രാന്‍സീസ് അനൂബ് ഹെഡ് കോച്ചായായും ദീര്‍ഘനാളത്തെ പരിശ്രമത്തിന്റെ ഫലമായിട്ടാണ് ക്നാനായ ഫാന്റംസ് യാഥാര്‍ത്ഥ്യമായത്. ഫെലിക്സ് സിജോ ചാലായില്‍, ഹാരിസ് സിജോ ചാലായില്‍, നഥാനിയേല്‍ ഷിനോയ് മഞ്ഞാങ്കല്‍, ടോബി ജോജി കുന്നുകാലായില്‍, ടെനില്‍സണ്‍ സോബി പുലിമലയില്‍, സാം അനിഷ് വെള്ളരിമറ്റത്തില്‍, സാവിയോ അനൂബ് മൂത്തേടത്തില്‍, ജോഷ്വ അനീഷ് കളപ്പുരയ്ക്കല്‍ എന്നിവരാണ് ക്നാനായ ഫാന്റംസ് ഫുട്‌ബോള്‍ ക്ലബിനായി കളം നിറഞ്ഞ് കാണികളുടെ മനം കവര്‍ന്നത്. ഓസ്‌ട്രേലിയായിലെ കായികകേന്ദ്രമായ ബെന്‍ഡിഗോയുടെ മണ്ണില്‍ നടന്ന അരങ്ങേറ്റ മല്‍സരങ്ങളില്‍, കാല്‍പ്പന്തുകളിയുടെ മാസ്മരിക മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചുകൊണ്ട് തടിച്ചുകൂടിയ ആയിരക്കണക്കിന് ഫുട്‌ബോള്‍ പ്രേമികളുടെ പ്രിയപ്പെട്ട ടീമായി മാറുവാന്‍ ക്‌നാനായ ഫാന്റംസ് ടീമിന് സാധിച്ചു. നാളെകളില്‍ ഓസ്ട്രേലിയായിലെ ഫുട്‌ബോള്‍ മൈതാനങ്ങളില്‍ ശക്തമായ സാന്നിധ്യമായി മാറുക എന്നതാണ് ക്ലബിന്റെ ലക്ഷ്യമെന്ന് ടീം മെന്റര്‍മാരായ ജോജി ബേബി കുന്നുകാലായില്‍, സോബി പുലിമലയില്‍,ഷിനോയ് മഞ്ഞാങ്കല്‍, അനൂബ് മൂത്തേടത്തില്‍, അനീഷ് വെള്ളരിമറ്റത്തില്‍, അനീഷ് കളപ്പുരയ്ക്കല്‍ എന്നിവര്‍ അറിയിച്ചു.

 

 

Previous Post

പഞ്ചാബ് മിഷന് സംഭാവന നല്‍കി

Next Post

ക്നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍ വാര്‍ഷികാഘോഷങ്ങള്‍ സംഘടിപ്പിച്ചു

Total
0
Share
error: Content is protected !!