കെ.സി.വൈ.എല്‍ 57-ാമത് ജന്മദിനാഘോഷവും, നടവിളി മത്സരവും നടത്തപ്പെട്ടു

കൈപ്പുഴ: ക്നാനായ കാത്തലിക് യൂത്ത് ലീഗിന്‍്റെ 57-ാമത് ജന്മദിനാഘോഷവും, നടവിളി മത്സരവും കൈപ്പുഴ പള്ളിയില്‍ വെച്ച് നടത്തപ്പെട്ടു. 3000 ലധികം യുവജനങ്ങള്‍ ആണ് കേരളത്തിന്‍്റെ വിവിധ ജില്ലകളില്‍ നിന്നും കൈപ്പുഴയില്‍ എത്തിച്ചേര്‍ന്നത് . കെ.സി.വൈ.എല്‍ അതിരൂപത പ്രസിഡന്‍്റ് ജോണിസ് പി സ്റ്റീഫന്‍ പാണ്ടിയാംകുന്നേല്‍ അധ്യക്ഷത വഹിച്ച യോഗം കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍. മാത്യൂ മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു. മന്ത്രി ശ്രീ വി എന്‍ വാസവന്‍ മുഖ്യപ്രഭാഷണം നടത്തി. അതിരൂപത ചാപ്ളയിന്‍ ഫാ മാത്തുക്കുട്ടി കുളക്കാട്ടുകുടിയില്‍ ആമുഖ സന്ദേശം നല്‍കി. കെ സി സി അതിരൂപത പ്രസിഡന്‍്റ് ബാബു പറമ്പടത്തുമലയില്‍, കൈപ്പുഴ ഫൊറോന വികാരി ഫാ.സാബു മാലിത്തുരുത്തേല്‍, ഫൊറോന ചാപ്ളയിന്‍ ഫാ. ഫില്‍മോന്‍ കളത്ര, കെ.സി.വൈ.എല്‍ കൈപ്പുഴ ഫൊറോന പ്രസിഡന്‍്റ് ജോ തോമസ് വരകുകാലായില്‍ എന്നിവര്‍ പ്രസംഗിച്ചു. അതിരൂപത സെക്രട്ടറി ചാക്കോ ഷിബു ചേന്നാട്ടുകുഴിയില്‍ സ്വാഗതവും കെ സി വൈ എല്‍ യൂണിറ്റ് പ്രസിഡന്‍റും അതിരൂപത ട്രഷററുമായ ആല്‍ബിന്‍ ബിജു പുത്തന്‍പുരയ്ക്കല്‍ നന്ദിയും പറഞ്ഞു. അതിരൂപത സിസ്റ്റര്‍ അഡൈ്വസര്‍ സി ലേഖ, ജോയിന്‍്റ് ഡയറക്ടര്‍ സ്റ്റെഫി തോമസ് ഭാരവാഹികളായ നിതിന്‍ ജോസ്, ജാക്സണ്‍ സ്റ്റീഫന്‍, ബെറ്റി തോമസ്,അലന്‍ ബിജു, കൈപ്പുഴ യൂണിറ്റ് അസി ചാപ്ളയിന്‍ ഫാ ജെഗിന്‍ കൊളങ്ങായില്‍, അഡൈ്വസര്‍ സി. സ്റ്റാര്‍ലിറ്റ്, ഡയറക്ടര്‍ മാത്യു ലുക്കോസ്,ടെസ്സി ടോമി,ക്രിസ്റ്റി മനോ, എബിന്‍ ചാക്കോ, എബിന്‍ ജോയ്, അല്‍വീന ജോസ്,എന്നിവര്‍ നേതൃത്വം നല്‍കി.

യോഗത്തില്‍ കെ.സി.വൈ.എല്‍ ബൈലോ മാര്‍ മാത്യു മൂലക്കാട്ട് അതിരൂപത പ്രസിഡന്‍്റ് ജോണിസ് പി സ്റ്റീഫന്‍ ന് നല്‍കി പ്രകാശനം ചെയ്തു. കോട്ടയം അതിരൂപത പ്രൊക്യൂറേറ്റര്‍ ഫാ അബ്രഹാം പറമ്പേട്ടിന്‍്റെ നേതൃത്വത്തില്‍ വിശുദ്ധ കുര്‍ബാനയോടെ ആരംഭിച്ച ജന്മദിന ആഘോഷത്തില്‍ അതിരൂപത ചാപ്ളയിന്‍ ഫാ മാത്തുകുട്ടി കുളക്കാട്ടുകുടിയില്‍, മലബാര്‍ റീജിയന്‍ ചാപ്ളയിന്‍ ഫാ സൈജു മേക്കര എന്നിവര്‍ സഹകര്‍മ്മികരായിരുന്നു.അതിരൂപത ഡയറക്ടര്‍ ഷെല്ലി ആലപ്പാട്ട് പതാക ഉയര്‍ത്തി പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. ജനറല്‍ സെക്രട്ടറി ചാക്കോ ഷിബു പ്രതിജ്ഞ ചൊല്ലി കൊടുത്തു. ജന്മദിനാഘോഷത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച ക്നാനായ നടവിളി മത്സരത്തില്‍ വിവിധ യൂണിറ്റുകളില്‍ നിന്നായി 12 ടീമുകള്‍ പങ്കെടുത്തു.

ചുങ്കം ,കല്ലറ പഴയ പള്ളി, പുന്നത്തുറ യൂണിറ്റുകള്‍ യഥാക്രമം ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. കരിങ്കുന്നം, മോനിപ്പള്ളി, കടുത്തുരുത്തി, ഉഴവൂര്‍, നീറിക്കാട് എന്നീ യൂണിറ്റുകള്‍ പ്രോത്സാഹന സമ്മാനത്തിനും അര്‍ഹത നേടി. കെ.സി.സി ജനറല്‍ സെക്രട്ടറി ബേബി മുളവേലിപ്പുറം, കെ.സി.വൈ.എല്‍ മുന്‍ അതിരൂപത പ്രസിഡന്‍്റ് ലിബിന്‍ ജോസ് പാറയില്‍ ഉള്‍പ്പെടെയുള്ളവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. കോട്ടയം ജില്ലാ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മെമ്പറായി തിരഞ്ഞെടുക്കപ്പെട്ട ഫാ സുനില്‍ പെരുമാന്നൂര്‍, ലോകാരോഗ്യ സംഘടനയുടെ സെന്‍്റര്‍ ആരംഭിച്ചു ക്നാനായ സമുദായത്തിന് അഭിമാനമായി മാറിയ കാരിത്താസ് ഹോസ്പിറ്റല്‍, അന്താരാഷ്ര്ട തായ്ക്വണ്ട താരം മാര്‍ഗരരറ്റ് മരിയ റെജി,സിനിമ രംഗത്തെ ശ്രദ്ധേയ സാന്നിധ്യം ജോസ്ക്കുട്ടി ജേക്കബ്, തോമസ്കുട്ടി എബ്രഹാം,മിസ്സ് സൗത്ത് ഇന്ത്യ ലിസ് ജൈമോന്‍ ജേക്കബ്, സംസ്ഥാന സൈക്ളിങ് താരം കാല്‍വിന്‍ സിറില്‍ ലിയോണ്‍, മിസ് ഫോട്ടോജെനിക്ക് അവാര്‍ഡ് നേടിയ അന്‍സാ മരിയ സാജന്‍ തുടങ്ങിയവരെ യോഗത്തില്‍ ആദരിച്ചു. ചട്ടയും മുണ്ടും പേര് നിര്‍ദ്ദേശിച്ച കൈപ്പുഴ ഫൊറോന വികാരി ഫാ.സാബു മാലിത്തുരുത്തേനെ യോഗം അനുമോദിച്ചു.

Previous Post

ചാറ്റ്ബോട്ട് – ‘തൊമ്മി’ എന്ന വിധേയന്‍

Next Post

നീണ്ടൂര്‍: വെട്ടികാട്ട് ആന്‍സി തോമസ്

Total
0
Share
error: Content is protected !!