കെ.സി.സി ദുബൈയുടെ നേതൃത്വത്തില്‍ പുസ്തക പ്രകാശനം

കെ.സി.സി ദുബൈയുടെ ഭാഗമായ ദുബൈ കെ.സി.എസ്.എല്‍ കുട്ടികളുടെ നേതൃത്വത്തില്‍ 24 കൗമാരക്കാര്‍ ഒരുമിച്ചു എഴുതിയ കഥാ സമാഹാരമായ tapestry പബ്ളിഷ് ചെയ്തു. ഷാര്‍ജ ഇന്‍റര്‍നാഷണല്‍ ബുക്ക് ഫെയറില്‍ വെച്ച് ഹിറ്റ് 96.7 എഫ്.എംറേഡിയോ ജേര്‍ണലിസ്റ് ഷാബു കിളിത്തട്ടില്‍ പ്രകാശനം നിര്‍വഹിച്ചു. സന്തോഷ് ജോര്‍ജ് കുളങ്ങരയാണ് ബുക്കിന് ആമുഖം എഴുതിയിരിക്കുന്നത്. കെ.സി.സി ദുബായ് പ്രസിഡന്‍റ് ഷാജു ജോസഫ് തത്തംകിണറ്റുകര, ക്രിസ് ബിജു എന്നിവര്‍ ഷാബുവില്‍ നിന്നും പുസ്തകം ഏറ്റുവാങ്ങി. യുഎഇയിലെ സാഹിത്യ സാമൂഹിക രംഗങ്ങളില്‍ പ്രശസ്തരായ മച്ചിങ്ങല്‍ രാധാകൃഷ്ണന്‍, കഥകള്‍ എഴുതുവാന്‍ കുട്ടികള്‍ക്ക് ലിറ്റററി വര്‍ക്ക്ഷോപ്പ് നടത്തിയ അജിത്ത് വള്ളോളി, ബുക്കിന്‍്റെ ചീഫ് എഡിറ്ററും പബ്ളിഷിംഗ് കമ്മിറ്റി ജനറല്‍ കണ്‍വീനറുമായ വി സി വിന്‍സന്‍റ് വലിയവീട്ടില്‍, സംഗീത ജസ്റ്റിന്‍ ( സൈകതം ബുക്ക് ) , കുട്ടികളെ പ്രതിനിധീകരിച്ചുകൊണ്ട് കെ സി എസ് എല്‍ പ്രസിഡന്‍റ് കൂടിയായ , എലീന ബിജു അറക്കല്‍, ഏറ്റവും പ്രായം കുറഞ്ഞ എഴുത്തുകാരനായ തോമസ് ലൂക്കോസ് എരുമേലിക്കര , മെയ് മേരി ജെന്നി എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

tapestry രൂപീകരണത്തിന് ചുക്കാന്‍ പിടിച്ച തുഷാര്‍ ജോസ് കണിയാംപറമ്പില്‍ പുസ്തകത്തിന്‍്റെ നാള്‍വഴികളെ പരിചയപ്പെടുത്തി. ബുക്കിന്‍്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ച രേഷ്മ മനു നടുവത്തറ, ലൂക്കോസ് തോമസ് എരുമേലിക്കര, എല്‍വി തുഷാര്‍ കണിയാംപറമ്പില്‍ ബിജു കറുത്തേടത്ത് എന്നിവരെ സദസ്സിന് പരിചയപ്പെടുത്തി. രേഷ്മ മനു, അലീഷ എബി, എലീന മനു എന്നിവര്‍ പ്രോഗ്രാം മോഡറേറ്റര്‍മാരായിരുന്നു. പുസ്തക പ്രകാശനത്തിനുശേഷം മുന്‍ മന്ത്രി ഇ പി ജയരാജന്‍ കുട്ടികളെ കണ്ട് പ്രത്യേകമായി അഭിനന്ദിച്ചു.

Previous Post

കൈപ്പുഴ: വലിയപറമ്പ് മുകളേല്‍ കുരുവിള ഒൗസേപ്പ്

Next Post

ചാറ്റ്ബോട്ട് – ‘തൊമ്മി’ എന്ന വിധേയന്‍

Total
0
Share
error: Content is protected !!