ഡാളസ്സ്: ക്രിസ്തുരാജ ക്‌നാനായ കത്തോലിക്ക ഇടവക എങ്ങ് കപ്പിള്‍സ് മീറ്റ് ‘ മിന്നല്‍ വള ‘ ശനിയാഴ്ച നടത്തപ്പെടും. ഇടവകയിലെ 50 വയസ്സിന് താഴേ പ്രായമായ കപ്പിള്‍സ് അണിയിച്ച് ഒരുക്കുന്ന സംഗമമാണിത്. ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് സോഷ്യല്‍ അവറോടെ പരുപാടികള്‍ ആരംഭിക്കും. തുടര്‍ന്ന് വികാരി ഫാ. ബിന്‍സ് ചേത്തലില്‍ സംഗമം ഉദ്ഘാടനം ചെയ്യും തുടര്‍ന്ന് ക്‌നാനായ റീജിയന്‍ ഫാമിലി കമ്മീഷന്‍ കോര്‍ഡിനേറ്റര്‍ റ്റോണി പുല്ലാപള്ളിയില്‍ ക്ലാസ്സ് നയിക്കും. വിവിധ കമ്മറ്റിയുടെ നേതൃത്വത്തില്‍ പുതുമയാര്‍ന്ന വ്യത്യസ്ഥ മത്സരങ്ങളും സ്‌നേഹവിരുന്നും ക്രമീകരിക്കും.
എങ്ങ് കപ്പിള്‍സ് മീറ്റിന് ഒരുങ്ങി ഡാളസ് ഇടവക





