ദയാദിനംആചരിച്ചു.

കല്ലറ: സെന്റ് തോമസ് ഹൈസ്‌കൂളിലെ നല്ലപാഠം കുട്ടികള്‍ ദയാദിനത്തിന്റെ (world kindness day) ഭാഗമായി മേമുറി ആശാഭവന്‍ അന്തേവാസികള്‍ക്ക് പൊതിച്ചോറ് നല്‍കി. അനാഥരും ബന്ധുക്കളാല്‍ ഉപേക്ഷിക്കപ്പെട്ടവരുമായ 80 ഓളം അന്തേവാസികളെ സന്ദര്‍ശിച്ച് പാട്ടുപാടിയും നൃത്തം ചെയ്തും ഒരു ദിനം ആനന്ദകരമാക്കി. മാനസിക വെല്ലുവിളി അനുഭവിക്കുന്നവരോട് സ്‌നേഹവും ദയയും സഹാനുഭൂതിയും കാണിക്കുവാനുള്ള മനോഭാവം വളര്‍ത്തുവാന്‍ ഈ ദിനാചരണം കാരണമായി. നല്ല പാഠം കോഡിനേറ്റര്‍മാരായ റോസ്മികുട്ടി പുന്നൂസ്, ആന്‍സി കെ. എം എന്നിവര്‍ നേതൃത്വം നല്‍കി.

 

Previous Post

ധന്യന്‍ മാര്‍ മാത്യു മാക്കീല്‍ തീര്‍ത്ഥാടനം

Next Post

അരീക്കര: കോഴാംപ്ളാക്കില്‍ (വെട്ടിക്കല്‍) മാത്യു എബ്രഹാം

Total
0
Share
error: Content is protected !!