ധന്യന്‍ മാര്‍ മാത്യു മാക്കീല്‍ തീര്‍ത്ഥാടനം

കിടങ്ങൂര്‍:. ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ് കിടങ്ങൂര്‍ ഫൊറന കൗണ്‍സില്‍ അംഗങ്ങള്‍ ധന്യന്‍ മാര്‍ മാത്യു മാക്കീല്‍ പിതാവിന്റെ കബറിടം സ്ഥിതി ചെയ്യുന്ന ഇടക്കാട്ട് ദൈവാലയം സന്ദര്‍ശിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തു. ഇടവക വികാരി ഫാ.സൈമണ്‍ പുല്ലാട്ടും വിസിറ്റേഷന്‍ സന്യാസിനി സമൂഹാംഗങ്ങളും ചേര്‍ന്ന് ഫൊറോന കൗണ്‍സില്‍ അംഗങ്ങളെ സ്വീകരിക്കുകയും ധന്യന്‍ മാര്‍ മാത്യു മാക്കീല്‍ പിതാവിനെക്കുറിച്ചുള്ള വിവരണം നല്‍കുകയും ചെയ്തു. മ്യൂസിയം സന്ദര്‍ശിച്ചു. കോട്ടയം അതിരൂപത പ്രസിഡന്റ്  ബാബു പി.എ പറമ്പടത്തുമലയില്‍ , ഫൊറോന പ്രസിഡന്റ് അഡ്വ.ഷൈബി അലക്‌സ് കണ്ണാംമ്പടം, സെക്രട്ടറി ഷിജു ജോസ് മണ്ണൂക്കുന്നേല്‍ എന്നിവര്‍ തീര്‍ത്ഥാടനത്തിന് നേതൃത്വം നല്‍കി.

 

Previous Post

പാലാ നഗരപിതാവ് തോമസ് പീറ്റര്‍ പത്ത് നിര്‍ധന കുടുംബങ്ങള്‍ക്ക് ഭവനമേകുന്നു

Next Post

ദയാദിനംആചരിച്ചു.

Total
0
Share
error: Content is protected !!